ഷിഫ എഫ്‌സി ജേഴ്‌സി ഫിറോസ് കുന്നുംപറമ്പിൽ പ്രകാശനം ചെയ്തു

മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ഫുട്‌ബോള്‍ ടീമായ ഷിഫ എഫ്‌സിയുടെ ഒഫീഷ്യല്‍ ജേഴ്‌സി പ്രകാശനം ചെയ്തു. ഷിഫ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സാമൂഹ്യ- ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍ ടീം ക്യാപ്റ്റന്‍ എംവി ഷാഹിറിന് നല്‍കിയാണ് ജേഴ്‌സി പ്രകാശനം ചെയ്തത്.  ചടങ്ങില്‍ ഷിഫ സിഇഒ ഹബീബ് റഹ്മാന്‍, ഡയറക്ടര്‍ ഷബീര്‍ അലി, മാര്‍ക്കറ്റിങ്ങ് മാനേജര്‍ മൂസാ അഹ്മദ്, മറ്റു അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാര്‍, ടീം അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

ടീ അംഗങ്ങള്‍: ഇസ്മത്തുള്ള ടിഎ, ഷാഹിര്‍ എംവി, റാഫി, അമല്‍, ജംഷീര്‍, സഫദ് ബാബു, മുജീബ് റഹ്മാന്‍, നദീര്‍, അന്‍സാര്‍, ശ്രീജിത്ത്, യാസിന്‍, ജുനൈദ്, ഫൈസല്‍.