ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പുതിയ യൂണിറ്റുകള്‍ രൂപവത്കരിച്ചു

മനാമ: ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ മനാമ ഏരിയക്ക് കീഴില്‍ പുതിയ യൂണിറ്റുകള്‍ രൂപവത്കരിച്ചു. ഉമ്മുല്‍ ഹസം, ജുഫൈര്‍, ജിദ്ഹഫ്സ് എന്നീവിടങ്ങളിലാണ് യൂണിറ്റുകള്‍ നിലവില്‍ വന്നത്. ഉമ്മുല്‍ ഹസം യൂനിറ്റ് പ്രസിഡന്‍റായി ഡോ. അബ്ദുറഹ്മാന്‍, സെക്രട്ടറി: സി. ഖാലിദ്, വൈസ് പ്രസിഡൻറ്: പി.കെ ജാസിം, അസി. സെക്രട്ടറി: മുഹമ്മദ് മുഹ്യുദ്ദീന്‍, ട്രഷറർ: സാജിദ് എന്നിവരെ തെരഞ്ഞെടുത്തു.

അദ്ലിയ യൂണിറ്റ് പ്രസിഡൻറായി അലി അശ്റഫ്, സെക്രട്ടറി: അഷ്റഫ്, വൈസ് പ്രസിഡൻറ്: മുഹമ്മദ് അര്‍ഷാദ്, അസി. സെക്രട്ടറി: ബഷീര്‍ എന്നിവരെയും തെരഞ്ഞെടുത്തു. ജിദ് ഹഫ്സ് യൂണിറ്റ് പ്രസിഡൻറായി ബഷീര്‍ കാവില്‍, സെക്രട്ടറി: ബഷീര്‍ നാരങ്ങോളി, വൈസ് പ്രസിഡൻറ്: റഫീഖ് മുഹമ്മദ്, അസി. സെക്രട്ടറി: നസീം സബാഹ് എന്നിവരേയും തെരഞ്ഞെടുത്തു. ഏരിയ പ്രസിഡൻറ് അബ്ബാസ് മലയില്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. കേന്ദ്ര വൈസ് പ്രസിഡൻറ് ഇ.കെ സലീം സമാപനം നിര്‍വഹിച്ചു.