അൽ ഫുർഖാൻ മദ്‌റസ അഡ്മിഷൻ തുടരുന്നു

മനാമ: അൽ ഫുർഖാൻ ഇംഗ്ലീഷ്‌ മീഡിയം മദ്‌റസ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ തുടരുന്നതായി പ്രിൻസിപ്പാൾ ബഷീർ മദനി അറിയിച്ചു. കെ.ജി മുതൽ 7‍ാം തരംവരെയുള്ള കുട്ടികൾക്കാണ്‌ പ്രവേശനം നൽകുന്നത്‌. വ്യക്തിത്വവികാസം, കരിയർ ഗൈഡൻസ്‌, അരോഗ്യ പരിപാലനം, തുടങ്ങീ പ്രത്യേക വിഷയങ്ങൾകൂടി കരിക്കുല ത്തിന്റെ ഭാഗമായി ഉൽപെടുത്തിയിട്ടുള്ളതായി സംഘാടകർ അറിയിച്ചിട്ടുണ്ട്‌. അഡ്മിഷന്‌ വേണ്ടി ബന്ധപ്പെടേണ്ട നമ്പർ: 39207830, 38164436, 39800564.