ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ഗൂഗിളിന്റെ സൗജന്യ ഇമെയിൽ സേവനമാണ് ജിമെയിൽ. 2004 ഏപ്രിൽ 1നാണ് ജിമെയിലിനു തുടക്കം കുറിച്ചത്. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം 1.4 ബില്യൺ ഉപഭോക്താക്കൾ ജിമെയിലിന് നിലവിലുണ്ട്. എല്ലാ വർഷവും ചെറിയ രീതിയിലാണെങ്കിലും ജിമെയിൽ പുതുമകൾ കൊണ്ടുവരാറുണ്ട്.
15 വർഷം തികയുന്ന 2019ൽ പ്രധാനപ്പെട്ട ഫീച്ചറാണ് ജിമെയിൽ കൊണ്ടുവന്നിരിക്കുന്നത്. മെയിൽ അയക്കുന്ന ഒരാൾക്ക് അയാളുടെ സന്ദേശത്തെ മറ്റൊരു സമയത്തേക്ക് ഷെഡ്യൂൾ ചെയ്യാനുള്ള സൗകര്യം, സ്മാർട്ട് കോമ്പോസിങ്, ജിമെയിൽ ക്ലോസ് ചെയ്യാതെ തന്നെ മൾട്ടി ടാസ്കിങ്ങിനുള്ള അവസരം. ഏറ്റവും പ്രധാനപ്പെട്ടതും ഉപകാരപ്പെടുന്നതുമായ ഫീച്ചറാണ് ഷെഡ്യൂളിങ്. ഒരാളുടെ സന്ദേശം എപ്പോൾ അയക്കപ്പെടണം എന്നത് മുൻകൂട്ടി സെറ്റ് ചെയ്തു വെക്കാൻ കഴിയും. വെബിൽ മാത്രം വന്നിരിക്കുന്ന ഈ ഫീച്ചർ ആൻഡ്രോയ്ഡ്, ഐഒഎസ് ആപ്പ്ളിക്കേഷനുകളിലും ഉടൻ തന്നെ ലഭ്യമാകും.
https://www.facebook.com/100008352903719/posts/2378459842442423/
സ്മാർട്ട് കോമ്പോസിങ്ങിൽ, അയക്കുന്ന സന്ദേശത്തിന്റെ ഘടനയും ഉള്ളടക്കവും മനസ്സിലാക്കി സബ്ജെക്ട് സജസ്റ്റ് ചെയ്യുന്ന സംവിധാനമാണ് വന്നിരിക്കുന്നത്. ഐഒഎസ് പ്ലാറ്റ്‌ഫോമിൽ ഉടൻ തന്നെ ഈ ഫീച്ചർ ലഭ്യമാകും.
കൂടാതെ സ്പാനിഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, പോർച്ചുഗീസ് ഭാഷകളുടെ സപ്പോർട്ടും പുതിയ പതിപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിന് പുറമെ ഗൂഗിളിന്റെ പ്രൊഡക്ടുകളായ ഗൂഗിൾ ഡോക്സ്, കലണ്ടർ, ഫോം എന്നിവയുമായി ബന്ധപ്പെട്ട സന്ദേശങ്ങളെ ജിമെയിലിനുള്ളിൽ തന്നെ യോജിപ്പിക്കുന്ന സംവിധാനവും പുതിയ പതിപ്പിൽ അവതരിപ്പിച്ചു.