മനാമ: ബഹ്‌റൈനിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിലായ രണ്ടുപേരും കുറ്റക്കാരാണെന്ന് ഹൈ ക്രിമിനൽ കോടതി കണ്ടെത്തി. ഈ വർഷം ജനുവരിയിൽ 30, 37 വയസ്സുള്ള ബംഗ്ലാദേശി പുരുഷന്മാരെ മനുഷ്യക്കടത്ത് നടത്തിയതിനും ബലാത്സംഗം ചെയ്തതിനും ഇരകളെ ബന്ദികളാക്കിയതിനുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഹൈ ക്രിമിനൽ കോടതി ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ബഹ്‌റൈനിലെ ജീവപര്യന്തം ശിക്ഷയായ 25 വർഷം തടവ് വിധിക്കുകയും ചെയ്തു.
പ്രതികൾ മനാമയിലെ ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുക്കുകയും മെച്ചപ്പെട്ട ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് രണ്ട് ഇന്തോനേഷ്യൻ സ്ത്രീകളെ വേശ്യാവൃത്തിക്കായി ഉപയോഗിക്കുകയും ചെയ്തു. ഇരകളിലൊരാൾ മാസങ്ങളോളം അടച്ചിട്ടിരുന്ന അപ്പാർട്ട്മെന്റിന്റെ ജനാലയിലൂടെ വെള്ളം ഒഴിച്ച് ഒരു കാർ ക്ലീനറെ അറിയിക്കുകയും രക്ഷപ്പെടുകയുമായിരുന്നു. ജൂൺ മുതൽ മൂന്ന് മാസം വരെയുള്ള പീഡന വിവരങ്ങൾ പോലീസിന് കൈമാറുകയും ചെയ്തു.