bahrainvartha-official-logo
Search
Close this search box.

വരകളുടെ മഹോത്സവം; ബഹ്‌റൈൻ പ്രതിഭ ‘പാലറ്റ് സീസൺ 3’ ഏപ്രിൽ 29 മുതൽ, രെജിസ്ട്രേഷൻ ആരംഭിച്ചു

palette

മനാമ: ബഹ്‌റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ചിത്ര രചനാ ക്യാമ്പ്, ചിത്ര രചന മത്സരം, സമൂഹ ചിത്രരചനാ, വരകളുടെ എക്സിബിഷൻ എന്നിവ അടങ്ങിയ പ്രതിഭ പാലറ്റ് സീസൺ 3 ഏപ്രിൽ 29 മുതൽ മെയ് 3 വരെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കും എന്ന് പ്രതിഭ ഭാരവാഹികൾ അറിയിച്ചു. മുൻ വർഷങ്ങളിൽ വളരെ വിപുലമായ ജന പങ്കാളിത്തത്തോടെ നടത്തിയ പരിപാടി വളരെ ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. കേരള ലളിത കലാ അക്കാദമി സെക്രട്ടറി ശ്രീ പൊന്നിയം ചന്ദ്രൻ ആണ് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ചിത്രകലാ ക്യാമ്പിനും പരിശീലനത്തിനും നേതൃത്വം നൽകിയത്. ബഹ്‌റൈനിലെ നൂറോളം ചിത്രകാരന്മാർ പങ്കെടുത്തതും പൊതു വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതും ആയ സമൂഹ ചിത്രരചനയും, അന്താരാഷ്ട്ര നിലവാരം ഉള്ള ചിത്രങ്ങളുടെ പ്രദർശനവും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.

ഈ വർഷവും വളരെ വിപുലമായ രീതിയിൽ ആണ് സംഘടിപ്പിക്കുന്നത്. പ്രശസ്ത ചിത്രകാരി ശ്രീമതി കബിത മുഖോപധ്യായ ആണ് ഈ വര്ഷം ചിത്ര രചന പരിശീലന ക്യാമ്പ് നയിക്കുന്നത്. ഇവരോടൊപ്പം മറ്റു പ്രശസ്തരും ഉണ്ടാകും. അധ്യാപികയും, ഗവേഷകയും, പ്രശസ്ത ചിത്രകാരിയും, സംഗീതജ്‌ജയും ആയ കബിത നിരവധി അന്തർദേശീയ സെമിനാറുകളിൽ ചിത്രകലയെ കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ക്ലാസുകൾ നയിക്കുകയും ചെയ്തിട്ടുണ്ട് . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവരുടെ ചിത്രങ്ങളുടെ പ്രദർശനവും നടന്നിട്ടുണ്ട് . ഗീതാഞ്ജലി പോലുള്ള കൃതികളെ ആസ്പദമാക്കി രചിച്ച ചിത്രങ്ങൾ വളരെ പ്രസിദ്ധം ആണ് . ചിത്രകലാരംഗത്തെ ഇത്രയും പ്രശസ്ത വ്യക്തിത്വങ്ങളുടെ സാനിധ്യം ബഹ്‌റൈൻ പ്രവാസികൾക്ക് ഒരു പുതിയ അനുഭവം ആയിരിക്കും.

ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാൻ:
https://goo.gl/forms/ds4x6cRauP5TJuZi1

അഞ്ചു വയസു മുതൽ പതിനാറു വയസുവരെ ഉള്ള കുട്ടികളെ മൂന്ന് ഗ്രൂപ്പുകൾ ആയി തരം തിരിച്ചാണ് മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത്. ഈ പരിപാടിയിൽ എല്ലാ ബഹ്‌റൈൻ പ്രവാസികളുടെയും , കലാകാരന്മാരുടെയും , സംഘടനകളുടെയും , വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണം എന്ന് ബഹ്‌റൈൻ പ്രതിഭ സെക്രെട്ടറി ഷെരിഫ് കോഴിക്കോട് , പ്രസിഡന്റ് മഹേഷ് മൊറാഴ എന്നിവർ അഭ്യർത്ഥിച്ചു . വിശദ വിവരങ്ങൾക്കും രെജിസ്ട്രേഷനും 34042074, 36753855, 38340834 എന്നെ നമ്പുറകളിൽ ബന്ധപ്പെടാവുന്നതു ആണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!