സ്​​ത​നാ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണ മാ​സ​ ക്യാമ്പയ്‌നിൽ ​പങ്കാളികളായി ലു​ലു ഹൈപ്പർമാ​ർ​ക്ക​റ്റും

മ​നാ​മ: സ്​​ത​നാ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണ മാ​സ​ത്തി​ന്​ പി​ന്തു​ണ​യു​മാ​യി ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റും. 350ല​ധി​കം ബൈ​ക്ക​ർ​മാ​ർ മോട്ടോർ സൈ​ക്കി​ളു​ക​ളി​ലും സ്​​കൂ​ട്ട​റു​ക​ളി​ലും പി​ങ്ക്​ റി​ബ​ണു​ക​ളു​മാ​യി ദാ​നാ മാ​ളി​ലെ ഡ്രൈ​വ്​ വേ​യി​ലേ​ക്ക്​ ഇ​ര​മ്പി​യെ​ത്തി​യാ​ണ്​ പ​രി​പാ​ടി​ക​ൾ​ക്ക്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. ബ​ഹ്​​റൈ​നി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ൾ ബൈ​ക്ക്​ യാ​ത്ര​യി​ൽ പങ്കെ​ടു​ത്തു.

തി​ങ്ക്​ പി​ങ്ക്​ വൈ​സ്​ ചെ​യ​ർ​പേ​ഴ്​​സ​ൻ ത​ഹേ​ര അ​ൽ അ​ലാ​വി, ലീ​ഡ്​ ബൈ​ക്ക​ർ റോ​യ്​ റി​ബെ​യ്​​റോ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ദാ​നാ​മാ​ളി​ൽ എ​ത്തി​യ സം​ഘ​ത്തെ ലു​ലു ഗ്രൂ​പ്​ ഡ​യ​റ​ക്​​ട​ർ ജു​സെ​ർ രൂ​പ​വാ​ല​യും തി​ങ്ക്​ പി​ങ്ക്​ ഡ​യ​റ​ക്​​ട​ർ ഡോ. ​ജൂ​ലീ സ്​​പ്രാ​ക്കി​ളും ചേ​ർ​ന്ന്​ സ്വീ​ക​രി​ച്ചു. റോട്ടോറാ​ക്​​ട്​ ക്ല​ബ്​ ഓ​ഫ്​ ബ​ഹ്​​റൈ​നും പ​രി​പാ​ടി​യി​ൽ സ​ഹ​ക​രി​ച്ചു. ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്​ ത​നി​മ ച​ക്ര​വ​ർ​ത്തി​യും റൈ​ഡ​ർ​മാ​രു​ടെ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന്, റൈ​ഡ​ർ​മാ​ർ ജു​സെ​ർ രൂ​പ​വാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രൗ​ണ്ട്​ ​േഫ്ലാ​റി​ൽ സ്​​ഥാ​പി​ച്ച ‘ട്രീ ​ഒാ​ഫ്​ ഹോ​പ്​’ മ​ര​ത്തി​ൽ പി​ങ്ക്​ റി​ബ​ൺ അ​ണി​യി​ച്ചു.

നൂ​റു​ക​ണ​ക്കി​ന്​ സ്​​ത്രീ​ക​ൾ നേ​രി​ടു​ന്ന സ്​​ത​നാ​ർ​ബു​ദ​ത്തി​നെ​തി​രാ​യ ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ലു​ലു ഗ്രൂ​പ്​ എ​ന്നും സ​ഹ​ക​രി​ക്കാ​റു​ണ്ടെ​ന്ന്​ ജു​സെ​ർ രൂ​പ​വാ​ല പ​റ​ഞ്ഞു. ഇ​ട​ക്കി​ടെ​യു​ള്ള പ​രി​ശോ​ധ​ന​യി​ലൂ​ടെ രോ​ഗം നേ​ര​ത്തെ ക​ണ്ടെ​ത്താ​നും ഗു​രു​ത​ര​മാ​കു​ന്ന​ത്​ ത​ട​യാ​നും ക​ഴി​യു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക്ക്​ വേ​ദി​യൊ​രു​ക്കി​യ ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ന്​ ഡോ. ​ജൂ​ലീ സ്​​പ്രാ​ക്കി​ൾ ന​ന്ദി അ​റി​യി​ച്ചു. ദാ​നാ​മാ​ളി​ൽ സ്​​ഥാ​പി​ച്ച ട്രീ ​ഓ​ഫ്​ ഹോ​പ്​ 30വ​രെ തു​ട​രും.