ഐ.​വൈ.​സി.​സി ബഹ്‌റൈൻ ലാ​ൽ​സ​ൺ മെ​മ്മോ​റി​യ​ൽ ഭ​വ​നം കൈമാറി

മ​നാ​മ: ഇ​ന്ത്യ​ൻ യൂ​ത്ത് ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സ്‌ (ഐ.​വൈ.​സി.​സി) ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ലാ​ൽ​സ​ൺ മെ​മ്മോ​റി​യ​ൽ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ലെ ആ​ദ്യ ഭ​വ​ന​ത്തിൻറെ താ​ക്കോ​ൽ ദാ​നം ര​മേ​ശ്‌ ചെ​ന്നി​ത്ത​ല എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. ഞാ​റ​ക്ക​ൽ സ്വ​ദേ​ശി​യും പ്ര​വാ​സി​യു​മാ​യി​രു​ന്ന ബൈ​ജു ജോ​യ്ക്ക് വേ​ണ്ടി​യാ​ണ് ഭ​വ​നം നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്. ഒ​മാ​നി​ൽ ജോ​ലി​ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ജു​വി​െൻറ വ​ല​തു​കാ​ലി​ൻറെ സ്വാ​ധീ​നം ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു. ച​ട​ങ്ങി​ൽ സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു മ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹൈ​ബി ഈ​ഡ​ൻ എം.​പി, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ടി​റ്റോ ആ​ൻ​റ​ണി, മു​ന​മ്പം സ​ന്തോ​ഷ്‌, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഡോ​ണോ മാ​ഷ്, സോ​ളി​രാ​ജ്, വാ​ർ​ഡ് മെം​ബ​ർ പി.​പി ഗാ​ന്ധി, കോ​ൺ​ഗ്ര​സ്‌ ഭാ​ര​വാ​ഹി​ക​ളാ​യ സാ​ജു മാ​മ്പി​ള്ളി, നി​തി​ൻ ബാ​ബു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഐ.​വൈ.​സി.​സി ചാ​രി​റ്റി ആ​ൻ​ഡ്​​ ഹെ​ൽ​പ് ​െഡ​സ്​​ക്​ ക​ൺ​വീ​ന​ർമ​ണി​ക്കു​ട്ട​ൻ സ്വാ​ഗ​ത​വും ദി​ലീ​പ് ബാ​ല​കൃ​ഷ്​​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഐ.​വൈ.​സി.​സി പ്ര​വ​ർ​ത്ത​ക​രാ​യ ഷി​ൻ​റു​ലാ​ൽ, പ്ര​സാ​ദ് ക​ഴ​ക്കൂ​ട്ട്, സേ​വ്യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സൗ​മ്യ ബേ​ബി​ക്ക് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​പ​ഹാ​രം കൈ​മാ​റി.