ഇന്ത്യൻ സോഷ്യൽ ഫോറത്തിന് പുതിയ സെൻട്രൽ കമ്മറ്റി നിലവിൽ വന്നു

മനാമ: ബഹ്‌റൈൻ സാമൂഹിക ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യം ആയ ഇന്ത്യൻ സോഷ്യൽ ഫോറത്തിന് പുതിയ സെൻട്രൽ കമ്മറ്റി നിലവിൽ വന്നു. പ്രസിഡന്റ്‌ ആയി അലിഅക്ബർ ഉം ജനറൽ സെക്രട്ടറി ആയി റഫീഖ് അബ്ബാസ് ഉം ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റിയെ നയിക്കും. ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിൽ ഭാഷ സംസ്ഥാന വിത്യാസം ഇല്ലാതെ എല്ലാ ഇന്ത്യൻ പ്രവാസികൾക്കും അത്യാവശ്യ സമയങ്ങളിൽ സമീപിക്കാൻ പറ്റുന്നു എന്നതാണ് ഇന്ത്യൻ സോഷ്യൽ ഫോറത്തെ വ്യത്യസ്തമാക്കുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.