ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ
മനാമ: നെടുമുടി വേണുവിെൻറ വേർപാട് മലയാള സിനിമ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ കലാ വേദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. അഭിനയ രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട അതുല്യ പ്രതിഭ അഞ്ഞൂറിലധികം സിനിമകളിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ അമരത്വം നേടിയിട്ടുണ്ട്. ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. നാടക രംഗത്തുനിന്ന് സിനിമയിലെത്തുകയും സംവിധായക റോളടക്കം നിർവഹിക്കുകയും സാംസ്കാരിക മേഖലയിൽ സജീവമാവുകയും ചെയ്ത അദ്ദേഹത്തിെൻറ സംഭാവനകൾ മറക്കാനാവാത്തതാണെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ബഹ്റൈന്‍ ലാല്‍കെയേഴ്സ്
മനാമ: നെടുമുടി വേണുവിൻറെ നിര്യാണത്തില്‍ ബഹ്റൈന്‍ ലാല്‍കെയേഴ്സ് അനുശോചനം രേഖപ്പെടുത്തി. അനായാസമായ അഭിനയംകൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ അതുല്യ പ്രതിഭയായിരുന്നു നെടുമുടി വേണുവെന്നും അദ്ദേഹത്തിെൻറ മരണം മലയാളസിനിമക്ക് കനത്ത നഷ്ടമാണെന്നും ബഹ്റൈന്‍ ലാല്‍കെയേഴ്സ് കോഒാഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, പ്രസിഡൻറ് എഫ്.എം. ഫൈസല്‍, സെക്രട്ടറി ഷൈജു കന്പ്രത്ത് എന്നിവര്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ബഹ്റൈൻ കേരള സോഷ്യൽ ഫോറം
മനാമ: നെടുമുടി വേണുവിൻറെ വിയോഗത്തിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) അനുശോചിച്ചു. മലയാള സിനിമ ലോകത്ത് സ്വതഃസിദ്ധമായ അഭിനയ ശൈലിയിലൂടെ ചിരപ്രതിഷ്ഠ നേടിയ അദ്ദേഹത്തിൻറെ വിയോഗം കനത്ത നഷ്ടമാണെന്നും ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.