മനാമ: ആവേശഭരിതമായ പുതിയ സീസണിലെ മത്സരങ്ങൾക്ക് സഖീറിലെ ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ട് (ബി.ഐ.സി) സജ്ജമായി. പ്രമുഖ അന്താരാഷ്ട്ര, മേഖല, ദേശീയ ചാമ്പ്യൻഷിപ്പുകൾക്ക് സർക്യൂട്ട് വേദിയാകും. ബി.ഐ.സി ചീഫ് എക്സിക്യുട്ടിവ് ശൈഖ് സൽമാൻ ബിൻ ഈസ ആൽ ഖലീഫ പുതിയ സീസൺ ഏറ്റവും വലുതും തിരക്കുപിടിച്ചതുമായ സീസണിനാണ് ഒരുങ്ങുന്നതെന്ന് പ്രഖ്യാപിച്ചു.
2021 സീസണിലെ അവസാന രണ്ടു റൗണ്ടുകളാണ് ബഹ്റൈനിൽ നടക്കുക. ഒക്ടോബർ 29, 30 തീയതികളിലും തുടർന്ന് നവംബർ അഞ്ച്, ആറ് തീയതികളിലുമാണ് ഈ മത്സരങ്ങൾ നടക്കുക. 32 കാറുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മുതിർന്നവർക്ക് അഞ്ച് ദിനാറും മൂന്ന് മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് 2.5 ദിനാറുമാണ് മത്സരം വീക്ഷിക്കുന്നതിനുള്ള ടിക്കറ്റ് നിരക്ക്.
യൂറോപ്പിൽ നിന്ന് ഉൾപ്പെടെ നിരവധി ടീമുകൾ മത്സരത്തിൽ പെങ്കടുക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയതായി ശൈഖ് സൽമാൻ പറഞ്ഞു.