അമ്പതാണ്ട് പിന്നിടുന്ന ഇ​ന്ത്യ​ ബ​ഹ്​​റൈ​ൻ ബന്ധത്തിൻ്റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​യി

മനാമ: ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലുള്ള ന​യ​ത​ന്ത്ര ബ​ന്ധം ആ​രം​ഭി​ച്ച​തി​ന്റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​യി. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ഇ​ന്ത്യ​ൻ എം​ബ​സി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്​ ബ​ഹ്​​റൈ​ൻ സാം​സ്​​കാ​രി​ക, പു​രാ​വ​സ്​​തു അ​തോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രാ​ഴ്​​ച നീ​ളു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ്​ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ബാ​ബു​ൽ ബ​ഹ്​​റൈ​​നി​ൽ ഇ​ന്ത്യ​ൻ ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ങ്ങ​ളാ​ൽ ദീ​പാ​ല​ങ്കാ​ര​മൊ​രു​ക്കി​യാ​ണ്​ ആ​ഘോ​ഷ​ത്തി​ന്​ തു​ട​ക്ക​മി​ട്ട​ത്. ഇ​തേ​സ​മ​യം തന്നെ ഇ​ന്ത്യ​യി​ലെ കു​ത്​​ബ്​ മി​നാ​ർ ബ​ഹ്​​റൈ​ൻ ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ക്കു​ക​യും ചെ​യ്​​തു.

ബാ​ബു​ൽ ബ​ഹ്​​റൈ​നി​ലെ ലി​റ്റി​ൽ ഇ​ന്ത്യ സ്​​ക്വ​യ​റാ​ണ്​ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ മു​ഖ്യ വേ​ദി​യാ​യ​ത്. അതോറിറ്റി പ്രസിഡൻറ്​ ശൈഖ മായി ബിൻത്​ മുഹമ്മദ്​ ആൽ ഖലീഫ, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി തൗ​ഫീ​ഖ്​ അ​ഹ്​​മ​ദ്​ അ​ൽ മ​ൻ​സൂ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.