‘പ്രവാചകന്റ വഴിയും വെളിച്ചവും’ സ്നേഹ സംഗമം വെള്ളിയാഴ്ച

New Project - 2021-10-14T040416.724

മനാമ: പ്രവാചകൻ മുഹമ്മദ് നബി യുടെ ജീവിതത്തെയും സന്ദേശത്തെയും സമൂഹത്തിന് പരിചയപ്പെടുത്തുക , സമൂഹങ്ങൾക്കിടയിൽ സാഹോദര്യം ഊട്ടിയു റപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി ഫ്രന്റ്സ്‌ സോഷ്യൽ അസ്സോസിയേഷനും ദിശ സെന്ററും നടത്തുന്ന ‘പ്രവാചകന്റ വഴിയും വെളിച്ചവും’ കാമ്പയിന്റെ ഭാഗമായി സ്നേഹസംഗമം സംഘടിപ്പിക്കുന്നു . ഒക്ടോബര് 15 നു വൈകിട്ട് 3 .30 നു ഓൺലൈൻ സൂമിലൂടെ നടക്കുന്ന പരിപാടിയിൽ കേരളത്തിലെ പ്രഗൽഭ പണ്ഡിതരും മത നേതാക്കളും പങ്കെടുക്കുന്നു . കഥാകൃത്തും നോവലിസ്റ്റുമായ കെ പി രാമനുണ്ണി ഉദ്ഘാടനം നിർവഹിക്കും.സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി , ഫാ പോൾ തേലക്കാട് , ജി കെ എടത്തനാട്ടുകര തുടങ്ങിയവർ സംസാരിക്കും . ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കടുക്കുമെന്ന് സംഘാടകർ അറിയിച്ചു .കൂടുതൽ വിവരങ്ങൾക്ക് 39748867 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!