സംഘടനാ തെരഞ്ഞെടുപ്പിനൊരുങ്ങി ഐവൈസിസി ബഹ്റൈന്‍

മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ബഹ്‌റൈന്‍ 2021-22 വര്‍ഷ പുനസംഘടന നടപടികള്‍ക്ക് തുടക്കമായി. വര്‍ഷം തോറും ഭാരവാഹികള്‍ മാറി പുതിയ ഭാരവാഹികള്‍ വരുന്ന രീതിയാണ് ഐവൈസിസിക്കുള്ളത്. കോവിഡ് കാരണം നിലവില്‍ ഉള്ള ഭരണസമിതിയുടെ കാലാവധി നീണ്ടു പോകുകയായിരുന്നു. ഒക്ടോബര്‍ 15 ന് തുടങ്ങുന്ന ഏരിയ സമ്മേളനങ്ങള്‍ നവംബര്‍ 12 ന് അവസാനിക്കും. നവംബര്‍ 19 ന് പുതിയ ദേശീയ കമ്മിറ്റി നിലവില്‍ വരുന്ന രീതിയിലാണ് പുതിയ ഭാരവാഹി നിര്‍ണയം ക്രമീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കുവാന്‍ നിലവിലെ പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി എബിയോണ്‍ അഗസ്റ്റിന്‍, ട്രഷറര്‍ നിതീഷ് ചന്ദ്രന്‍ എന്നിവരെ കഴിഞ്ഞ ദിവസം കൂടിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചുമതലപ്പെടുത്തി.