മനാമ: ഒരുമയുടെ സന്ദേശവുമായി ഏപ്രിൽ 12 ന് ഇസ ടൗണിലെ ഇന്ത്യൻ സ്കൂളിൽ ഒരുക്കുന്ന ഹാർമോണിയസ് കേരളയുടെ ഒരുക്കം പുരോഗമിക്കുന്നതായി സംഘാടകരായ ‘ഗൾഫ് മാധ്യമം’ പത്രക്കുറിപ്പിൽ അറിയിച്ചു. മലയാളത്തിെൻറ മഹാനടൻ മമ്മൂട്ടി വിശിഷ്ടാതിഥിയെത്തുന്ന പരിപാടി വൻ വിജയമാക്കാനുള്ള അണിയറ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഹാർമോണിയസ് കേരളക്ക് മമ്മൂട്ടി എത്തുമെന്നത് പ്രവാസ ലോകത്ത് ആഹ്ലാദമുണർത്തിയിട്ടുണ്ട്. ഒരിടവേളക്ക് ശേഷമാണ് അദ്ദേഹം ബഹ്റൈനിൽ എത്തുന്നത്.മലയാളി പ്രവാസികളും ആരാധകരും അതീവ സന്തോഷത്തോടെയാണ് മമ്മൂട്ടിയുടെ വരവിനെ കാത്തിരിക്കുന്നത്. ഇൻഫർമേഷൻ മന്ത്രാലയത്തിെൻറ രക്ഷാധികാരത്തിലാണ് പരിപാടി നടക്കുക. ഭാവ ഗായകനായ പി.ജയചന്ദ്രൻ പെങ്കടുക്കും. പ്രതിഭാസമ്പന്നരായ ഗായകരും ചലച്ചിത്രപ്രതിഭകളും മറ്റ് കലാകാരൻമാരും അണിനിരക്കും. െഎക്യത്തിെൻറയും മാനവികതയുടെയും ആഘോഷമായാണ് ഇൗ മഹോത്സവം നടക്കുക. ഹാർമോണിയസ് കേരളയിൽ ബഹ്റൈനിലെ എല്ലാമേഖലകളിലുമുള്ള പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
മെഗാ ഇവൻറ് വൈകുന്നേരം ആറരമുതലാണ് ആരംഭിക്കുക. മനോജ് കെ ജയൻ, വിധുപ്രതാപ്, മുഹമ്മദ് അഫ്സൽ, നിഷാദ്,ജോത്സ്യന, മീനാക്ഷി, രഹ്ന,ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, സുശാന്ത് തുടങ്ങിയവർ പെങ്കടുക്കും. ഗാനമേളയും കോമഡി സ്കിറ്റും എല്ലാം ചേർന്ന് മണിക്കൂറുകൾ നീണ്ട കലാസ്വാദനത്തിനാണ് ബഹ്റൈൻ സാക്ഷ്യം വഹിക്കാൻ ഒരുന്നത്. ടിക്കറ്റ് വിൽപ്പനയും വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്.