കെഎംസിസി ബഹ്‌റൈൻ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തി

മനാമ: കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മീഡിയ വിംഗും സ്റ്റുഡന്റ്സ് വിംഗും സംഘടിപ്പിച്ച വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കോവിഡ് ലോക്ക്ഡൗണിൽ വിദ്യാർത്ഥികൾക്ക് വേണ്ടി മീഡിയ വിംഗ് സംഘടിപ്പിച്ച ‘വരയും വർണവും’ ചിത്രരചന മത്സരത്തിലെ വിജയികൾക്കും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യ@75 പരിപാടിയോടനുബന്ധിച്ച് സ്റ്റുഡന്റ്സ് വിംഗ് നടത്തിയ ചിത്രരചന, പ്രബന്ധരചന മത്സര വിജയികൾക്കുമുള്ള സമ്മാനങ്ങളാണ് മനാമ കെഎംസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച സംഗമത്തിൽ വിതരണം ചെയ്തത്.

പരിപാടി കെഎംസിസി ബഹ്‌റൈൻ സംസ്ഥാന ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. നൂറുദ്ധീൻ മുണ്ടേരി അധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡന്റ്‌ കുട്ടൂസ മുണ്ടേരി, ഓർഗനൈസിംഗ് സെക്രട്ടറി കെ പി മുസ്തഫ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. ഇവർക്ക് പുറമെ പിവി മൻസൂർ, ഹാരിസ് തൃത്താല, മുനീർ ഒഞ്ചിയം, ഇസ്ഹാഖ് പി കെ , ജെപികെ തിക്കോടി, ശിഹാബ് പ്ലസ്, മാസിൽ പട്ടാമ്പി , റിയാസ് ഓമാനൂർ, ആഷിക് തോടന്നൂർ, അഷ്‌റഫ്‌ തോടന്നൂർ, ഷഹീർ കാട്ടാമ്പള്ളി, ശറഫുദ്ധീൻ, എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പി വി മൻസൂർ സ്വാഗതവും ഹാരിസ് വി വി തൃത്താല നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!