അത്യപൂർവ്വ രോഗബാധിതയായി മണിപ്പാലിൽ കഴിയുന്ന ഇനാറ മോൾക്ക് ഹോപ്പ് ബഹ്‌റൈൻ ചികിത്സാ ധനസഹായം കൈമാറി

WhatsApp Image 2021-10-16 at 2.25.26 PM

മനാമ:-SMA എന്ന അത്യപൂർവ്വ രോഗബാധിതയായി ബാംഗ്ലൂർ മണിപ്പാൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ഇനാറ മോൾക്ക്‌ ഹോപ്പ് ബഹ്‌റൈൻ ചികിത്സാ ധനസഹായം നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ച 52,496 രൂപയാണ് അക്കൗണ്ടിലേക്കു അയച്ചു നൽകിയത്.തുക ഹോപ്പ് എക്‌സിക്യൂട്ടീവ് അംഗം ശ്രീ.ജോഷി നെടുവേലിൽ കോ-ഓർഡിനേറ്റർ ശ്രീ.സിബിൻ സലീമിന്‌ കൈമാറി.ഇനാറ മോളുടെ തുടർ ചികിത്സക്കായി 18കോടി രൂപയാണ് കണ്ടെത്തേണ്ടതായിട്ടുണ്ട് ആയതിനാൽ ഇനിയും സഹായിക്കുവാൻ താല്പര്യം ഉള്ളവർക്ക് 8590508864 എന്ന ഗൂഗിൾ പേ നമ്പറിലേക്കോ അല്ലെങ്കിൽ SAJITHA T, HASHIM AP,HAMEEDP, A/C Number 40344199787, SBI KADACHIRA Branch എന്ന ബാങ്ക് അക്കൗണ്ടിലേക്കോ ക്യാഷ് അയച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ വിവരത്തിനായി ഇനാറ മോളുടെ ചികിത്സാ സഹായത്തിനായി ബഹ്‌റൈനിൽ രൂപീകരിച്ച കമ്മിറ്റി അംഗം ഷബീർ മഹി (33464275) ബന്ധപ്പെടാവുന്നതാണ് . സഹകരിച്ച ഏവർക്കും നന്ദി അറിയിക്കുന്നതായി ഹോപ്പ് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!