“കെമസ്ട്രി ഓഫ് ലൗവ്” ഡോ.സാലിം ഫൈസിയുടെ ടീനേജ് ക്ലാസ് ഇന്ന്(ശനി) മനാമയില്‍

മനാമ: പ്രമുഖ പണ്ഢിതനും മനശാസ്ത്ര വിദഗ്ധനും ട്രൈനറുമായ ഡോ.സാലിം ഫൈസി കൊളത്തൂര്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പ്രത്യേക പഠന ക്ലാസ്സ് ഇന്ന് (6ന് ശനിയാഴ്ച) മനാമ ഗോള്‍ഡ്സിറ്റിയിലെ സമസ്ത മദ്റസാ ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്ന് കാലത്ത് 10 മണി മുതല്‍ 12 വരെ പെണ്‍കുട്ടികള്‍ക്കും, ഉച്ച തിരിഞ്ഞു 2 മുതല്‍ 4 വരെ ആണ്‍കുട്ടികള്‍ക്കുമാണ്  പഠന ക്ലാസ്സ്. ആള്‍കുട്ടികള്‍ക്കുള്ള ക്ലാസ്സില്‍ Realize The Beauty  Of Youth എന്ന വിഷയവും അദ്ധേഹം അവതരിപ്പിക്കും.
തുടര്‍ന്ന് രാത്രി 9.മണിക്ക് ദശദിന കാന്പയിന്‍ പ്രഭാഷണങ്ങളുടെ സമാപനവും പൊതു സമമ്മേളനവും മനാമയില്‍ നടക്കും. കൂടാതെ, ഫാമിലികള്‍ക്കും കുട്ടികള്‍ക്കും ഡോ.സാലിം ഫൈസിയുടെ സൗജന്യ കൗണ്‍സിലിംഗ് സേവനവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് –  +973 3345 0553.