bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈന്‍ പ്രതിഭ നാടക രചനാ പുരസ്‌കാരം രാജശേഖരന്‍ ഓണംതുരുത്തിന്

IMG-20211102-WA0010
മനാമ: ബഹ്‌റൈന്‍ പ്രതിഭ പ്രഥമ നാടക രചനാ പുരസ്‌കാരം കോട്ടയം സ്വദേശി രാജശേഖരന്‍ ഓണംതുരുത്ത് രചിച്ച ‘ഭഗവാന്റെ പള്ളിനായാട്ട്’ എന്ന നാടകത്തിന്. പ്രശസ്ത കവിയും സാഹിത്യകാരനുമായ പ്രൊഫ. കെ സച്ചിദാനന്ദന്‍ അധ്യക്ഷനും പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ഡോ. സാംകുട്ടി പട്ടംകരി അംഗവുമായ ജൂറിയാണ് പുരസ്‌കാരം നിശ്ചയിച്ചത്. 25,000 രൂപയും സര്‍ട്ടിഫിക്കറ്റും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബറില്‍ കേരള സാംസ്‌ക്കാരിക മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2019 ന് ശേഷം രചിച്ച മൗലികമായ മലയാള നാടകങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. 21 നാടകങ്ങള്‍ പുരസ്‌കാര നിര്‍ണയത്തിനായി എത്തി. അവസാന റൗണ്ടില്‍ മൂന്ന് നാടകങ്ങളാണ് ഉണ്ടായിരുന്നത്. റഫീഖ് മംഗലശേരിയുടെ ‘ആരാണ് ഇന്ത്യക്കാര്‍’, ശ്രീജിത് പൊയില്‍ക്കാവിന്റെ ‘അകലെ അകലെ മോസ്‌കോ’, രാജശേഖരന്‍ ഓണംതുരുത്തിന്റെ ‘ഭഗവാന്റെ പള്ളിനായാട്ട്’ എന്നീ നാടകങ്ങള്‍. ഇവ മൂന്നും സമകാലീന ഭാരതീയ രാഷ്ട്രീയം പ്രമേയമാക്കുന്ന ശ്രദ്ധേയമായ കൃതികളാണ്. നാടകത്തിന്റെ പ്രതീക സ്വഭാവം, ആവിഷ്‌കാരത്തിന്റെ തീവ്രത, ഭാഷയുടെ തീഷ്ണത എന്നിവകൊണ്ട് ഈ മൂന്ന് നാടകങ്ങളില്‍ മികച്ചതായി അനുഭവപ്പെട്ടത് ഭഗവാന്റെ പള്ളിനായാട്ട് ആണെന്ന് ജൂറി ചെയര്‍മാന്‍ സച്ചിദാനന്ദന്‍
പറഞ്ഞു.
ഇന്നത്തെ ഇന്ത്യന്‍ അവസ്ഥ ശക്തമായി അവതരിപ്പിക്കുന്ന നാടകമാണ് ഭഗവാന്റെ പള്ളിനായാട്ട് എന്ന് ജൂറി വിലയിരുത്തി. അടിസ്ഥാന സ്വാതന്ത്ര്യവും വെല്ലുവിളിക്കപ്പെടുന്ന ഒരു കാലത്താണ് നമ്മള്‍. പ്രതീകാത്കമായാണ് നമ്മുടെ അവസ്ഥകള്‍ ഈ നാടകം അവതരിപ്പിക്കുന്നത്. നിരന്തരമായ അക്രമണങ്ങള്‍ക്കും അടിമത്തിത്തനും വിധേയമാകുന്ന ഇന്ത്യയാണ് ഇതിലെ പ്രധാന കഥാപത്രമായ സ്ത്രീ. ഒരു കാലത്ത് ബ്രിട്ടീഷുകാരുടെ അടിമത്വത്തിന് ഇരയായ ഇന്ത്യ ഇന്ന് മറ്റൊരുതരത്തില്‍ വര്‍ഗീയയതയുടെ അടിമത്വത്തിന് വിധേയമാകുന്നത് ഈ നാടകം ശക്തമായി അവതരിപ്പിക്കുന്നുവെന്നും സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി.
നാടക രചിയിതാവും സംവിധായകനുമായ രാജശേഖരന്‍ ഓണംതുരുത്ത് നാല്‍പ്പത് വര്‍ഷമായി നാടക രംഗത്ത് പ്രവര്‍ത്തിക്കുന്നു. മൂന്ന് ദേശീയ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. കരിമൊട്ടുകള്‍ എന്ന ടെലിഫിലിമിന് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചു. ഖലന്‍, ദ്രൗണി, സൂതപുത്രന്‍, എക്കോ, അരങ്ങത്ത് കുഞ്ഞന്‍മാര്‍ തുടങ്ങിയ നിരവധി നാടകങ്ങള്‍ രചിച്ചിട്ടുണ്ട്.
ഇനി മുതല്‍ എല്ലാ വര്‍ഷവും കേരളപിറവി ദിനമായ നവംബര്‍ ഒന്നിന് നാടക രചനാ പുരസ്‌കാരം പ്രഖ്യാപിക്കുമെന്ന് പ്രതിഭ ഭാരവാഹികള്‍ അറിയിച്ചു. കോറോണ കാലത്ത് സാമ്പത്തികമായി പ്രതിസന്ധിയിലായ നാടക കലാകാരന്‍മാരെ ചേര്‍ത്ത് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുരസ്‌കാരം നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി ബഹ്‌റൈന്‍ മലയാള നാടക ലോകത്തിന്റെ അനിഷേധ്യ സാനിധ്യമാണ് ബഹ്‌റൈന്‍ പ്രതിഭ. 1986 സപ്തംബറില്‍ പതനം എന്ന നാടകത്തോടെ ആരംഭിച്ച പ്രതിഭയുടെ നാടക പ്രയാണം ഒന്നിനൊന്ന് മികച്ച, ആയിര കണക്കിന് കാണികളുടെ കണ്ണും മനവും കവര്‍ന്നതുമായ പതിനാല് നാടകങ്ങള്‍ രംഗത്ത് അവതരിപ്പിച്ചു മുന്നേറുകയാണ്. നൂറ് കണക്കിന് നാടക കലാകാരന്‍മാരെയും സാങ്കേതിക വിദഗ്ദരെയും സംവിധായകരെയും ബഹ്‌റൈന്‍ മലയാള നാടക ലോകത്തിന് സംഭാവന ചെയ്യാന്‍ കഴിഞ്ഞ അഭിമാനവും പ്രതിഭക്കുണ്ടെന്നും അവര്‍ പറഞ്ഞു.
ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാര്‍, പ്രസിഡണ്ട് കെഎം സതീഷ്, നാടക വേദിയുടെ ഇന്‍ചാര്‍ജുും രക്ഷാധികാരി സമിതി അംഗവുമായ എംകെ വീരമണി, നാടക വേദി കണ്‍വീനര്‍ മനോജ് തേജസ്വിനി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!