ഇന്ത്യൻ സ്‌കൂൾ പൂർവ വിദ്യാർത്ഥിക്ക് ഒന്നാം റാങ്ക്

jpg_20211109_131529_0000
 മനാമ: ഇന്ത്യൻ സ്‌കൂൾ പൂർവ്വ വിദ്യാർത്ഥിനിയായ അമിഷാ മിഞ്ചുവിനു  കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (CUSAT) യിൽ നിന്നും  M.Sc ബയോടെക്‌നോളജി  പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചു. ഇന്ന് രാവിലെ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡ് സമ്മാനിച്ചു. അമിഷ ഇപ്പോൾ ഹൈദരാബാദിലെ  സെന്റർ ഫോർ സെല്ലുലർ ആൻഡ് മൊളിക്കുലർ  ബയോളജി(CCMB)യിൽ ജോലി ചെയ്യുന്നു. നേരത്തെ കാലടി ശ്രീശങ്കര കോളേജിൽ B.Sc Biotechnologyക്കു പഠിക്കുമ്പോഴും റാങ്ക് നേടിയിരുന്നു. ഇന്ത്യൻ സ്‌കൂളിൽ പഠിക്കുമ്പോൾ ബയോടെക്‌നോളജിയിൽ റ്റോപ്പറായിരുന്നു.  ഇന്ത്യൻ സ്‌കൂൾ അധ്യാപകൻ ശ്രീസദന്റെയും ഷീമയുടെയും മകളാണ്. അമിഷയുടെ സഹോദരി മിയ ശ്രീസദൻ  ഇന്ത്യൻ സ്‌കൂൾ മിഡിൽ സെക്ഷനിൽ പഠിക്കുന്നു. ബയോടെക്‌നോളജി  പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അമിഷയെ ഇന്ത്യൻ സ്‌കൂൾ അധികൃതർ അനുമോദിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!