മനാമ: രിസാല സ്റ്റഡി സർക്കിൾ നടത്തുന്ന പന്ത്രണ്ടാമത് പ്രവാസി സാഹിത്യോത്സവിൻ്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ബഹ്റൈനിലെ പ്രവാസി മലയാളികളിലെ യുവ എഴുത്തുകാർക്കായി രണ്ടാമത് കലാലയം പുരസ്കാരം നൽകുന്നു. കഥ കവിത എന്നി വിഭാഗങ്ങളിൽ നിന്ന് ഓരോരുത്തരെയാണ് ‘കലാലയം പുരസ്കാരം 2021 ‘ നായി തിരെഞ്ഞെടുക്കുന്നത്.
മുമ്പ് പ്രസിദ്ധീകരിക്കാത്ത മൗലിക രചനകളാണ് പുരസ്കാരത്തിനായി സമർപ്പിക്കേണ്ടത്. ഒരാളിൽ നിന്ന് ഒര് സ്യഷ്ടി മാത്രമേ സ്വീകരിക്കൂ. കവിത 40 വരികളിലും കഥ 400 വാക്കു കളിലും കവിയരുത്. സൃഷ്ടികൾ kalaIayambh@gmail.com എന്ന വിലാസത്തിൽ നവംബർ 25 നകം സ്വന്തം മെയിൽ ഐഡിയിൽ നിന്നും അയക്കണം
നാട്ടിലെയും ബഹ്റൈനിലെയും വിലാസം ബന്ധപ്പെടേണ്ട നമ്പർ, സ്വയം പരിചയപ്പെടാത്തുന്ന ചെറു വിവരണം എന്നിവയും സൃഷ്ടിയോടൊപ്പം അയക്കണം. വിശദവിവരങ്ങൾക്കും മറ്റും 38814138,,32135951 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.