മികച്ച പ്രതികരണവുമായി ലുലു ഹൈപ്പർ മാർക്കറ്റിൽ കൊറിയൻ ഭക്ഷ്യമേള

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ച്ച കൊ​റി​യ​ൻ ഭ​ക്ഷ്യ​മേ​ള​ക്ക്​ മി​ക​ച്ച പ്ര​തി​ക​ര​ണം. ഷോ​പ്പ​ർ​മാ​ർ​ക്ക്​ മി​ക​ച്ച അ​നു​ഭ​വ​മാ​ണ്​ കൊ​റി​യ​ൻ എം​ബ​സി​യു​ടെ പി​ന്തു​ണ​യോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ഭ​ക്ഷ്യ​മേ​ള സ​മ്മാ​നി​ക്കു​ന്ന​ത്. ദാ​ന മാ​ൾ, ജു​ഫൈ​ർ മാ​ൾ, ആ​ട്രി​യം മാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ വി​വി​ധ​ത​ര​ത്തി​ലു​ള്ള കൊ​റി​യ​ൻ രു​ചി​ക​ളാ​ണ്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കിം​ചി, പാ​ൻ​കേ​ക്ക്, സ്വീ​റ്റ്​ കൊ​റി​യ​ൻ പാ​ൻ​കേ​ക്ക്​ തു​ട​ങ്ങി​യ​വ ഇ​വി​ടെ ല​ഭ്യ​മാ​ണ്.

നാ​ല്​ ദീ​നാ​റി​ന്​ മു​ക​ളി​ൽ കൊ​റി​യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​േ​മ്പാ​ൾ ലു​ലു ഗി​ഫ്​​റ്റ്​ വൗ​ച്ച​റി​െൻറ രൂ​പ​ത്തി​ൽ 30 ശ​ത​മാ​നം ഡി​സ്​​കൗ​ണ്ട്​ ല​ഭി​ക്കും. ന​വം​ബ​ർ 17 വ​രെ തു​ട​രു​ന്ന ഭ​ക്ഷ്യ​മേ​ള കൊ​റി​യ​ൻ അം​ബാ​സ​ഡ​ർ ചു​ങ്​ ഹേ ​ക്വാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കൊ​റി​യ​ൻ സം​ഗീ​ത പ​രി​പാ​ടി​യു​മു​ണ്ടാ​യി​രു​ന്നു. കൊ​റി​യ​യു​ടെ സാം​സ്​​കാ​രി​ക സ​വി​ശേ​ഷ​ത​ക​ൾ ബ​ഹ്​​റൈ​നു​മാ​യി പ​ങ്കു​വെ​ക്കു​ന്ന​തി​നാ​ണ്​ ലു​ലു​വു​മാ​യി സ​ഹ​ക​രി​ച്ച്​ ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന്​ കൊ​റി​യ​ൻ അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.