മലർവാടി ‘മഴവില്ല് ‘ മെഗാ ചിത്രരചനാ മത്സരം: മുഹറഖ് ഏരിയാതല രജിസ്‌ട്രേഷന് തുടക്കമായി

മനാമ: മലർവാടി ‘മഴവില്ല് ‘ മെഗാ ചിത്രരചനാ മത്സരത്തിന്റെ മുഹറഖ് ഏരിയതല രജിസ്‌ട്രേഷന്  തുടക്കമായി.   ഡിസംബർ 17 നു സംഘടിപ്പിക്കുന്ന മെഗാ ചിത്ര രചനാ മത്സരത്തിന്റെ മുഹറഖ് ഏരിയതല ഉദ്ഘാടനം  ദിയ പ്രമോദും ദിശ പ്രമോദും ചേർന്ന് നടത്തി. മലർവാടി മുഹറഖ്  ഏരിയ കോ ഓർഡിനേറ്റർ സമീറ നൗഷാദ്, മലർവാടി മുഹറഖ് പ്രോഗ്രാം കൺവീനർ ഫാത്തിമ വസീം, ദിവ്യാ പ്രമോദ് എന്നിവർ പങ്കെടുത്തു.  രജിസ്ട്രേഷനും മറ്റ്‌  അന്വേഷണങ്ങൾക്കും 35665700  എന്ന നമ്പറിൽ  ബന്ധപ്പെടാവുന്നതാണ്.