bahrainvartha-official-logo
Search
Close this search box.

ഇ​ന്ത്യ​ൻ ക്ല​ബ്​ സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ഹ്​​റൈൻ ഇ​ൻ​റ​ർ​നാ​ഷ​ണൽ ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്​ ന​വം​ബ​ർ 17 മു​ത​ൽ

Screenshot_20211115_115426_com.google.android.gm_edit_89403660488956

മ​നാ​മ: ഇ​ന്ത്യ​ൻ ക്ല​ബ്​ സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സീ​രീ​സ്​ ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്​ ന​വം​ബ​ർ 17 മു​ത​ൽ 21 വ​രെ ന​ട​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ബ​ഹ്​​റൈ​ൻ ബാ​ഡ്​​മി​ൻ​റ​ൺ ആ​ൻ​ഡ്​​ സ്​​ക്വാ​ഷ്​ ഫെ​ഡ​റേ​ഷ​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ടൂ​ർ​ണ​മെൻറ്​. 25 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 200ൽ ​അ​ധി​കം അ​ന്താ​രാ​ഷ്​​ട്ര താ​ര​ങ്ങ​ൾ ടൂ​ർ​ണ​മെൻറി​ൽ പ​െ​ങ്ക​ടു​ക്കും.

ഇ​ന്ത്യ​യി​ൽ​നി​ന്നാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ താ​ര​ങ്ങ​ൾ​ -60 പേ​ർ. ബ​ഹ്​​റൈ​ന്​ പു​റ​മെ, ആ​സ്​​ട്രേ​ലി​യ, ബ​ൾ​ഗേ​റി​യ, ബെ​ൽ​ജി​യം, കാ​ന​ഡ, ഇൗ​ജി​പ്​​ത്, എ​സ്​​തോ​ണി​യ, ജോ​ർ​ഡ​ൻ, ഹോ​​ങ്കോ​ങ്, ഇ​ന്തോ​നേ​ഷ്യ, ഇ​റാ​ഖ്, മ​ലേ​ഷ്യ, മാ​ല​ദ്വീ​പ്, മാ​ൾ​ട്ട, പാ​കി​സ്​​താ​ൻ, സൗ​ദി അ​റേ​ബ്യ, സിം​ഗ​പ്പൂ​ർ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ശ്രീ​ല​ങ്ക, സി​റി​യ, തു​ർ​ക്കി, യു.​എ.​ഇ, യു.​എ​സ്.​എ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള താ​ര​ങ്ങ​ളും പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്.

പു​​രു​ഷ, വ​നി​താ സിം​ഗ്​​ൾ​സ്, ഡ​ബ്​​ൾ​സ്​ വി​ഭാ​ഗ​ങ്ങ​ളി​ലും മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സ്​ വി​ഭാ​ഗ​ത്തി​ലും മ​ത്സ​രം അ​ര​ങ്ങേ​റും. ഇ​ന്ത്യ​ൻ ക്ല​ബി​ലെ ര​ണ്ട്​ കോ​ർ​ട്ടു​ക​ളി​ൽ എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​തി​ന്​ തു​ട​ങ്ങു​ന്ന മ​ത്സ​രം രാ​ത്രി 10 മ​ണി​വ​രെ നീ​ണ്ടു​നി​ൽ​ക്കും. ന​വം​ബ​ർ 21ന്​ ​ഗ്രാ​ൻ​ഡ്​ ഫൈ​ന​ൽ ന​ട​ക്കും. ആ​ദ്യ 100 റാ​ങ്കി​ലു​ള്ള തു​ർ​ക്കി​യു​ടെ വ​നി​താ​താ​രം ഒാ​സ്​​ഗെ ബൈ​റാ​ക്, ആ​ദ്യ 100ന്​ ​തൊ​ട്ടു​പു​റ​ത്തു​ള്ള ഇ​ന്തോ​നേ​ഷ്യ​യു​ടെ ഇ​ഖ്​​സാ​ൻ ലി​യ​നാ​ർ​ഡോ ഇ​മ്മാ​നു​വേ​ൽ റും​ബെ എ​ന്നി​വ​രാ​ണ്​ ടൂ​ർ​ണ​മെൻറി​ലെ ശ്ര​ദ്ധേ​യ​താ​ര​ങ്ങ​ൾ.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ സാ​നി പോ​ൾ, സെ​ക്ര​ട്ട​റി സ​തീ​ഷ്​ ഗോ​പി​നാ​ഥ്, ബ​ഹ്​​റൈ​ൻ ബാ​ഡ്​​മി​ൻ​റ​ൺ ആ​ൻ​ഡ്​​ സ്​​ക്വാ​ഷ്​ ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹി​ഷാം അ​ൽ അ​ബ്ബാ​സി, ബാ​ഡ്​​മി​ൻ​റ​ൺ ഡെ​വ​ല​പ്​​മെൻറ്​ മാ​നേ​ജ​ർ ജാ​ഫ​ർ ഇ​ബ്രാ​ഹിം, മു​ൻ പ്ര​സി​ഡ​ൻ​റ്​ സ്​​റ്റാ​ലി​ൻ ജോ​സ​ഫ്, ടൂ​ർ​ണ​മെൻറ്​ ഡ​യ​റ​ക്​​ട​ർ സു​നീ​ഷ്​ ക​ല്ലി​ങ്ക​ൽ, ബാ​ഡ്​​മി​ൻ​റ​ൺ സെ​ക്ര​ട്ട​റി ജു​നി​ത്, ചീ​ഫ്​ കോ​ഒാ​ഡി​നേ​റ്റ​ർ അ​രു​ണാ​ച​ലം എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!