മലയാണ്മ 2021; മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ കേരളപ്പിറവി ആഘോഷം ഇന്ന്

മനാമ: കേരള ഗവൺമെൻ്റിൻ്റെ മാതൃഭാഷാ വിഭാഗമായ മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിൻ്റെ കേരളപ്പിറവി ആഘോഷമായ “മലയാണ്മ 2021 ” ഇന്ന് വൈകുന്നേരം 8 മണിക്ക് നടക്കും.

മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയിൽ പ്രശസ്ത കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ മുഖ്യാതിഥിയായും മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്ജ് വിശിഷ്ടാതിഥിയായും പങ്കെടുക്കുമെന്ന് ചാപ്റ്റർ പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ചാപ്റ്റർ സെക്രട്ടറി ബിജു.എം.സതീഷും പത്രക്കുറിപ്പിൽ അറിയിച്ചു.

ബഹ്റൈൻ ചാപ്റ്ററിനു കീഴിൽ മാതൃഭാഷാ പ്രവർത്തനങ്ങൾ നടത്തുന്ന ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി, കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസ്സിയേഷൻ, ബഹ്റൈൻ പ്രതിഭ, വ്യാസഗോകുലം, , ദിശ സെൻ്റർ എന്നീ ആറു പഠന കേന്ദ്രങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി വിവിധ പഠനകേന്ദ്രങ്ങളിലെ പഠിതാക്കളും അധ്യാപകരും അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.