മനാമ: പ്രമുഖ പണ്ഢിതനും മനശാസ്ത്ര വിദഗ്ധനും ട്രൈനറുമായ ഡോ.സാലിം ഫൈസി കൊളത്തൂരിന്‍റെ സമാപന പൊതു പ്രഭാഷണം ഇന്ന് (6-4-19, ശനിയാഴ്ച) രാത്രി 9.മണിക്ക് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. അല്‍ഫിത്വ് റ -2019 ത്രൈമാസ കാന്പയിന്‍റെ ഭാഗമായി ആരംഭിച്ച ഡോ.സാലിംഫൈസിയുടെ പ്രഭാഷണങ്ങളുടെ സമാപന ചടങ്ങിലാണ് ഡോ.സാലിം ഫൈസി വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നത്. ഡോ.സാലിംഫൈസിക്കുള്ള യാത്രയപ്പ് കൂടി ഉള്‍പ്പെടുത്തിയിരിക്കുന്ന ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ ഭാരവാഹികളും പോഷകസംഘടനാപ്രവര്‍ത്തകരും സംബന്ധിക്കും.