മനാമ: ശൈഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫയുടെ നേതൃത്വത്തിൽ എൻ.ജി.എ.ഒ യും ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണലും ചേർന്ന് ഏപ്രിൽ 26 മുതൽ 27 വരെ “DTAC 2019 ” നടത്തുന്നു.ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ലോകത്തെമ്പാടുമുള്ള വിഐപികളും സാങ്കേതിക വിദഗ്ധരും പങ്കെടുക്കുന്നു. “Make Your Glory” എന്ന മുദ്രാവാക്യത്തിലൂടെയാണ് “DTAC 2019” ബഹ്‌റൈനിൽ നടക്കാൻ പോവുന്നത്.
വാർഷിക കോൺഫറൻസ് നടത്തുന്നതിന് ബഹ്‌റൈൻ തിരഞ്ഞെടുത്തത് അവിടുത്തെ സംഘടകരുടെ പ്രവർത്തനവും പരിപാടികൾ ആസൂത്രണം ചെയ്യുന്നതിലുള്ള മികവും ആണെന്ന് ശൈഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ പറയുന്നു. ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷനലിന്റെ പ്രധാന ലക്ഷ്യം മനുഷ്യരെ സജീവ വക്താക്കളും നേതാക്കളും ആയിത്തീരാൻ പ്രാപ്തരാക്കുക എന്നതാണ്. വിവിധ മേഖലകളിൽ നിന്ന് 400 ഓളം പേർ പരിപാടിയിൽ പങ്കെടുക്കുന്നു.