സിത്രയിൽ അനധികൃതമായി പ്രവർത്തിച്ച മൂന്ന് നഴ്സറികൾ നിയമ നടപടി നേരിടുന്നു

മനാമ: സിത്രയിൽ അനധികൃതമായി പ്രവർത്തിച്ച് വന്നിരുന്ന മൂന്ന് കിൻഡർ ഗാർഡനുകൾ നിയമ നടപടി നേരിടുന്നു. പരാതികൾ ലഭിച്ചതിനെ തുടർന്നു ഓഫീസർമാർ കിൻഡർ ഗാർഡൻ സന്ദർശിക്കുകയും നിയമം പാലിക്കാൻ ഉടമകളെ അറിയിക്കുകയും ചെയ്തതായി കിൻഡർഗാർട്ടൻസ് ആക്ടിംഗ് ഡയറക്ടർ ഡോ. ലോബ്ന ഖലീഫ സുലൈയ്ബേഹ് പറഞ്ഞു. സ്വകാര്യ വിദ്യാഭ്യാസവും പരിശീലന സ്ഥാപനങ്ങളും നടത്തുവാൻ അനുസൃതമായ ലൈസൻസിനായി ഡയറക്ടർക്ക് അപേക്ഷ നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. സിത്രയിൽ ഒരു പുതിയ കിന്റർഗാർട്ട് തുറക്കുന്നതിനുള്ള അപേക്ഷകൾ മന്ത്രാലയം പഠിക്കുന്നുവെന്ന് ഡോ. സുലൈർബേക്ക് പറഞ്ഞു