പെൻസിൽ ഡ്രോയിങ്ങിൽ കഴിവ് തെളിയിച്ച മുഹമ്മദ്‌ നബീലിനെ ആദരിച്ചു

WhatsApp Image 2021-11-26 at 10.24.53 PM

മനാമ : ചെറുപ്പം മുതലേ പെൻസിൽ ഡ്രോയിങ്ങിലും കളറിങ്ങിലും ഒക്കെ തൽപ്പരനായ മുഹമ്മദ്‌ നബീലിന്റെ കഴിവ് മനസിലാക്കി ബഹ്‌റൈൻ കെ.എം.സി.സി പാലക്കാട്‌ ജില്ലാ കമ്മിറ്റി ആദരിച്ചു ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖ്‌ അലി ശിഹാബ് തങ്ങളുടെ ചിത്രം നബീൽ വരച്ചു തങ്ങൾക്ക് സമ്മാനിച്ചു പ്രസ്തുത ചടങ്ങിൽ കെ.എം.സി.സി പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ സ്നേഹാദരം സയ്യിദ് സാദിഖ്‌ അലി ശിഹാബ് തങ്ങളിൽ നിന്നും നബീൽ സ്വീകരിച്ചു ജില്ലാ കെ എം.സി.സി ട്രഷറർ നിസാമുദ്ധീൻ മാരായമംഗലം ഫൗസിയ ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തമകൻ ആണ് എട്ടാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ്‌ നബീൽ (14) മുഹമ്മദ്‌ ആദിൽ ഫാത്തിമ്മ നൂറ സഹോദരങ്ങൾ ആണ് ചെറുപ്പം മുതലേ സ്‌കൂളിലും വിവിധ ഡ്രോയിങ്ങ് മത്സരങ്ങളിൽ പങ്കെടുത്തു അധ്യാപകരുടെ പ്രോത്സാഹനവും, സമ്മാനങ്ങളും, മുന്പും നബീൽ കരസ്ഥ മാക്കിയിട്ടുണ്ട്

അനുമോദന ചടങ്ങിൽ ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ , സംസ്ഥാന ഭാരവാഹികളായ കുട്ടൂസ മുണ്ടേരി , കെപി മുസ്തഫ , ഷാഫി പാറക്കട്ട സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള പാലക്കാട്‌ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഷറഫുദ്ധീൻ മാരായമംഗലം, ജനറൽ സെക്രട്ടറി ഫിറോസ് ബാബു പട്ടാമ്പി ട്രഷറർ നിസാമുദ്ധീൻ മാരായമംഗലം, ഓർഗനൈസിംഗ് സെക്രട്ടറി വിവി ഹാരിസ് തൃത്താല, സെക്രട്ടറി മാരായ മാസിൽ പട്ടാമ്പി, ആശിഖ് മേഴത്തൂർ, നൗഷാദ് പുതുനഗരം എന്നിവർ സംബന്ധിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!