bahrainvartha-official-logo
Search
Close this search box.

പ്ര​മേ​ഹ ബോ​ധ​വ​ത്​​ക​ര​ണ​ത്തിൻറെ ഭാ​ഗ​മാ​യി സൈ​ക്കി​ൾ സ​വാ​രിയൊരുക്കി അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്‌ കെ​യ​ർ

2021-11-27 at 4.15.02 PM

മ​നാ​മ: പ്ര​മേ​ഹം, ആ​രോ​ഗ്യം എ​ന്നി​വ​യെ​ക്കു​റി​ച്ച്​ പൊ​തു​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ബ​ഹ്‌​റൈ​ൻ സൈ​ക്ലി​ങ്​ അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്‌ കെ​യ​ർ സൈ​ക്കി​ൾ സ​വാ​രി സം​ഘ​ടി​പ്പി​ച്ചു. ‘പ്ര​മേ​ഹ​ത്തെ തോ​ൽ​പി​ക്കൂ’ പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​വാ​രി​യി​ൽ നൂ​റി​ല​ധി​കം സൈ​ക്കി​ൾ യാ​ത്ര​ക്കാ​ർ പ​ങ്കെ​ടു​ത്തു. അ​ൽ ഹി​ലാ​ൽ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ച്ച സൈ​ക്ലോ​ത്ത​ൺ സ​ല്ലാ​ക്കി​ലെ ബ​ഹ്‌​റൈ​ൻ സെ​യി​ലി​ങ്​ ക്ല​ബി​ൽ​നി​ന്ന്​ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ഏ​ഴി​ന്​ ആ​രം​ഭി​ച്ചു.

ര​ണ്ടു​ മ​ണി​ക്കൂ​റി​ൽ സൈ​ക്ലോ​ത്ത​ൺ 18 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ടു. അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ സി.​ഇ.​ഒ ഡോ. ​ശ​ര​ത് ച​ന്ദ്ര​ൻ സൈ​ക്ലോ​ത്ത​ൺ ഫ്ലാ​ഗ്ഒാ​ഫ്​ ചെ​യ്​​തു. എ​ല്ലാ വ​ർ​ഷ​വും സ​വാ​രി സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ​പ്ര​മേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത്ത​ര​മൊ​രു ദൗ​ത്യ​ത്തി​ന്​ മു​ൻ​കൈ​യെ​ടു​ത്ത അ​ൽ ഹി​ലാ​ൽ മാ​നേ​ജ്‌​മെൻറി​ന്​ ബ​ഹ്‌​റൈ​ൻ സൈ​ക്ലി​ങ്​ അ​സോ​സി​യേ​ഷ​ൻ ടീം ​ലീ​ഡ​ർ അ​ബ്​​ദു​ൽ ആ​ദി​ൽ അ​ലി മ​ർ​ഹൂ​ൺ ന​ന്ദി പ​റ​ഞ്ഞു. അ​ൽ ഹി​ലാ​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​മേ​ഹ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ബ​ഹ്‌​റൈ​ൻ സൈ​ക്ലി​ങ്​ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​യ്​​ദ്​ ഷ​ബ്ബാ​ർ പ​റ​ഞ്ഞു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ ടീ​ഷ​ർ​ട്ടും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ​ഗ്ര​മാ​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന വൗ​ച്ച​റും ഡി​സ്​​കൗ​ണ്ട് കൂ​പ്പ​ണു​ക​ളും സ​മ്മാ​നി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!