മനാമ: ബഹ്‌റൈനിലെ സന്നദ്ധസേവന, ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിച്ചു പോരുന്ന ഹോപ്പ് /പ്രതീക്ഷയുടെ ആഭിമുഖ്യത്തിൽ ആറാമത് രക്‌തദാനക്യാമ്പ് ഈ വരുന്ന ഡിസംബർ മൂന്നിന് വെള്ളിയാഴ്ച രാവിലെ ഏഴുമണി മുതൽ ഉച്ചക്ക് പന്ത്രണ്ടു മണിവരെ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ ബ്ലഡ് ബാങ്കിൽ വെച്ച് നടത്തപ്പെടുന്നു.
“പകുത്തു നൽകാം ജീവന്റെ തുള്ളികൾ” എന്ന സന്ദേശത്തോടെ കൂടെ സംഘടിപ്പിക്കുന്ന ക്യാമ്പ് പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടത്തപ്പെടുകയെന്നു സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും, രെജിസ്‌ട്രേഷനുമായി ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് 39889317/33230104.