bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കേരളീയ സമാജം പ്രൊഫ: നരേന്ദ്രപ്രസാദ്‌ അനുസ്മരണ നാടക മത്സരം 2022 ജനുവരി 6, 7, 8, തീയതികളിൽ

New Project - 2021-12-02T142226.599

ബഹ്‌റൈൻ കേരളീയ സമാജം പ്രൊഫ: നരേന്ദ്രപ്രസാദ്‌ അനുസ്മരണ നാടക മത്സരം 2022 ജനുവരി 6, 7, 8, തീയതികളിൽ സമാജത്തിൽ സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു .രംഗവേദിയിൽ അവതരിപ്പിക്കുന്ന വൈകാരികഭാവങ്ങളോട് മുന്നിലിരിക്കുന്ന പ്രേക്ഷകൻ സംവദിക്കുമ്പോഴാണല്ലോ ജൈവകലയായ നാടകം സമ്പൂർണമാകുന്നതും കൂടുതൽ‌ ജീവസ്സുറ്റതുകുന്നതും. ഇതേ ആശയതയോടെയാണ് ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ്‌ ഡ്രാമ നടത്തി വരാറുള്ള പ്രൊഫ: നരേന്ദ്രപ്രസാദ്‌ അനുസ്മരണ നാടക മത്സരം ഇത്തവണ 2022 ജനുവരി 6, 7, 8, തീയതികളിൽ നടത്തുവാൻ തീരുമാനിച്ചത് എന്ന് കലാവിഭാഗം സെക്രട്ടറി പ്രദീപ്‌ പതേരി പറഞ്ഞു.

മത്സരത്തിൽ പങ്കെടുക്കുന്ന നാടകത്തിന്റെ സ്ക്രിപ്റ്റ്‌ ഡിസംബർ 10ന്‌ മുൻപായി സമാജം ഓഫീസിൽ രജിസ്റ്റർ ചെയ്ത്‌ നിബന്ധനകൾ കൈപ്പറ്റേണ്ടതാണെന്ന് അഭ്യർത്ഥിക്കുന്നു‌. നിർദ്ദിഷ്ട സമയത്തെ ബഹറിനിലെ കോവിഡ്‌ മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും നാടകമത്സരം നടത്തുകയെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.

വിശദവിവരങ്ങൾക്ക്‌ കലാവിഭാഗം സെക്രട്ടറി പ്രദീപ്‌ പതേരി – ‭39283875‬, സ്കൂൾ ഓഫ്‌ ഡ്രാമ കൺവീനർ വിനോദ്‌ വി ദേവൻ – 39189154, പ്രോഗ്രാം കൺവീനർ വിനോദ്‌ അളിയത്ത്‌ – 33782001‬എന്നിവരുമായി ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!