എം എം ടീം സ്നേ​ഹ​വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: എം എം ടീം ​എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​മാ​യി​രു​ന്ന ശ്രീ​ജി​ത്ത് ബാ​ല​കൃ​ഷ്​​ണൻ്റെ സ്​​മ​ര​ണാ​ർ​ഥം സ്നേ​ഹ​വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. മു​ഹ​റ​ഖ്​ ക​സി​നോ ഗാ​ർ​ഡൻ്റെ സ​മീ​പം നൂ​റോ​ളം ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എം എം ടീം ​എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​വും ശീ​ത​ള​പാ​നീ​യ​വും വി​ത​ര​ണം ചെ​യ്​​തു.