അബുദാബി: നാലാം വ്യാവസായിക വിപ്ലവത്തിന് രൂപം നൽകിയ ആദ്യ 100 സ്റ്റാർട്ടപ്പുകൾക്ക് യു.എ.ഇ ഗവൺമെന്റ് ദീർഘകാല വിസ പ്രഖ്യാപിച്ചു. ജോർദാനിൽ നടന്ന വേൾഡ് എക്കണോമിക് ഫോറത്തിൽ 100 അറബ് സ്റ്റാർട്ട്അപ്പുകൾ തിരഞ്ഞെടുക്കപ്പെട്ടു. അറബ് മേഖലയിലെ നൂറോളം വ്യാവസായിക കമ്പനികളെ ഒന്നിപ്പിക്കാനാണ് നാലാം ഇൻഡസ്ട്രിയൽ റെവല്യൂഷൻ ലക്ഷ്യമിടുന്നതെന്ന് യു.എ.ഇ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
യു.എ.ഇ കാബിനറ്റ് സെക്രട്ടറി ജനറൽ അബ്ദുല്ല ബിൻ തൗക്, ദുബായ് ഫ്യൂച്ചർ ഫൌണ്ടേഷൻ സി.ഇ.ഒ ഖൽഫാൻ ജുമാ ബെൽഹോൾ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു. യു.എ.ഇയിൽ വേൾഡ് ഇക്കണോമിക് ഫോറം (WEF) ന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, യു.എ.ഇക്ക് 19 മികച്ച സ്റ്റാർട്ടപ്പുകളുണ്ട്, ഇത് നാലാം വ്യാവസായിക വിപ്ലവത്തിന് രൂപം നൽകും.
WEF-MENA ൽ പങ്കെടുത്ത സമയത്ത് യു.എ.ഇ ഗവൺമെന്റ് ഭാവി നിയമങ്ങളെ മുൻകൂട്ടി അറിയാനും വികസിപ്പിക്കാനും ഏറ്റവും വലിയ പരീക്ഷണശാലയായ RegLab ഉദ്ഘാടനം ചെയ്തു. ലാഭകരമായ ഒരു സുതാര്യ നിയമസഭാമണ്ഡലം സൃഷ്ടിക്കാനും പുതിയ നിയമങ്ങൾ വികസിപ്പിക്കാനും നിലവിലുള്ള നിയമനിർമ്മാണം വികസിപ്പിക്കാനും, നൂതനമായ സാങ്കേതിക ഉൽപ്പന്നങ്ങളും പ്രയോഗങ്ങളും നിയന്ത്രിക്കാനും ആണ് ലാബ് ലക്ഷ്യമിടുന്നത് .