പവിഴദ്വീപിലെ കോഴിക്കോട്ടുകാർ കുടുംബസമേതം ബഹ്റൈൻ ബീച്ച് ബേ റിസോർട്ടിൽ ഒത്തുകൂടി

മനാമ: പവിഴ ദ്വീപിലെ കോഴിക്കോട്ടുകാരുടെ ഒന്നാമത്തെ കുടുംബസംഗമം സെല്ലാക്കിലുള്ള ബഹ്റൈൻ ബീച്ച് ബേ റിസോർട്ടിൽ നടന്നു. 450ലധികം അംഗങ്ങൾ പങ്കെടുത്ത പരിപാടി കുട്ടികൾക്കും കുടുംബങ്ങൾക്കും വ്യക്തികൾക്കും പങ്കെടുക്കാവുന്ന മത്സരങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഇരുപതോളം സമ്മാനങ്ങൾ നിരത്തി നടന്ന റാഫിളിൽ ഒന്ന് രണ്ട് മൂന്ന് സമ്മാനം ഒരേ അംഗത്തിന് ലഭിച്ചു എന്ന പ്രത്യേകതയുമുണ്ട്. പ്രജി വി, വിൻസൻറ് തോമസ്, സതീഷ് കെ.ഇ, എൻ കെ അഷ്റഫ്, ദിലീപ്, ശ്രീജിത്ത് ഫറൂക്ക്, ബബിന സുനിൽ, സാജിത ബക്കർ, രമ സന്തോഷ്, മുംതാസ് അശ്റഫ്, ബിജി ശിവ, മേഘ ദിലീപ്, സജിന മുരളി, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി