പാക്ട് ബഹ്‌റൈൻ ആർട്ട് ആൻഡ് ഷെഫ് മത്സരങ്ങൾ സംഘടിപ്പിച്ചു

മനാമ: പാലക്കാട് ആർട്സ് കൾച്ചറൽ തിയേറ്റർ (പാക്ട് ), ഇന്ത്യൻ ക്ലബ്ബിൽ വച്ച്, ആര്ട്ട് ആൻഡ് ഷെഫ് മത്സരങ്ങൾ സംഘടിപ്പിച്ചു. ബഹ്റിനിലെ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ഡ്രോയിങ് – പൈൻറ്റിങ് മത്സരങ്ങൾ അക്ഷരാർത്ഥത്തിൽ കാണികളുടെ കണ്ണിനു നല്ല വിരുന്നേകി. ചടങ്ങിൽ മുഖ്യ അതിഥികളായി ശ്രീ പമ്പാവാസൻ നായരും ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ശ്രീ കെ എം ചെറിയാനും വേദി അലങ്കരിച്ചു.

ഏഴു വയസ്സിനു താഴെയുള്ള മത്സരത്തിൽ വിജയികളായവർ :
ഒന്നാം സ്ഥാനം : ആഷിക അനിൽകുമാർ
രണ്ടാം സ്ഥാനം : എസ് . സമൃത്
മൂനാം സ്ഥാനം : ധ്രുവീക സദാശിവ്

8 – 12 ഗ്രൂപ്പിൽ വിജയികളായവർ :
ഒന്നാം സ്ഥാനം : തൃദേവ് കരുൺ
രണ്ടാം സ്ഥാനം : നാജനഹാൻ
മൂനാം സ്ഥാനം : നേഹ ജഗദിഷ്

8 – 1 ഗ്രൂപ്പിൽ വിജയികളായവർ :
ഒന്നാം സ്ഥാനം : അഷിത ജയകുമാർ
രണ്ടാം സ്ഥാനം : ശ്രീ ഭവാനി വിവേക്
മൂനാം സ്ഥാനം : അനന്യ ഷരീബ്കുമാർ

പ്രശസ്ത ആർട്ടിസ്റ്റുകളായ ശ്രീമതി നിതാഷ ബിജു , ശ്രീ ദിനേശ് മാവൂർ, ശ്രീമതി സാമ്സമ്മ ടീച്ചർ , ശ്രീമതി സുനിത വ്യാസ് എന്നിവരാണ് വിധികർത്താക്കളായി എത്തിയിരുന്നത് . വിജയികളായവർക്കുള്ള സെർട്ടിഫിക്കറ്റുകൾ വേദിയിൽ വച്ച് പാക്ട് ആര്ട്ട് ആൻഡ് ഷെഫ് കമ്മിറ്റി അംഗങ്ങൾ വിതരണം ചെയ്തു

പിന്നീട് പാക്ട് അംഗങ്ങൾക്കു മാത്രമായി നടത്തിയ വാശിയേറിയ പായസമത്സരത്തിൽ, വിധികർത്താക്കളായി എത്തിയിരുന്നത് .ശ്രീമതി സുജ പ്രേംജിത്, ശ്രീമതി സുജ ജയപ്രകാശ് മേനോൻ , ശ്രീമതി ടിറ്റി വിൽസൺ , ശ്രീമതി പ്രിയങ്ക രഞ്ജിത്ത്, ശ്രീ ശ്രീജിത്ത് ഫറോക്ക് എന്നിവരായിരുന്നു. മത്സരത്തിൽ വിജയികളായവർ :

ഒന്നാം സ്ഥാനം (50 ഡോളർ): രമണി അനിൽ മാരാർ
രണ്ടാം സ്ഥാനം (30 ഡോളർ ) : കൃപ രാജീവ്
മൂനാം സ്ഥാനം ( 20 ഡോളർ ) : വിനിത വിജയൻ