ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി കുടുംബ സംഗമവും തെരഞ്ഞെടുപ്പ് കൺവൻഷനും സംഘടിപ്പിച്ചു

മനാമ: ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി കുടുംബ സംഗമവും പാർലിമെന്റ് തെരഞ്ഞെടുപ്പ് കൺവൻഷനും സംഘടിപ്പിച്ചു. കെ സി എ ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ: ചണ്ടി ഉമ്മൻ മുഖ്യാതിഥി ആയിരുന്നു.

ജില്ലാ പ്രസിഡന്റ് ഷിബു എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ ഉത്ഘാടനം നിർവഹിച്ചു സംസാരിച്ച അഡ്വ:ചണ്ടി ഉമ്മൻ കേന്ദ്ര കേരള സർക്കരുകൾക്കേതിരെ ആഞ്ഞടിച്ചു, കേന്ദ്രത്തിലെ മോഡി സർക്കാരിന്റെ വർഗീയ ഫാസിസ്റ്റ് നടപടിക ളും അഴിമതിയും അവസാനിപ്പിച്ച് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി ആക്കേണ്ടത് ഇന്ന് രാജ്യത്തെ രക്ഷിക്കുന്നതിന് അത്യാവശ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ കേരളത്തിലെ പിണറായി സര്ക്കാര് ശബരിമല വിഷയത്തിൽ വിശ്വാസികളെ വഞ്ചിക്കുന്ന നിലപാട് അണ് എടുത്തത് എന്നും അതിനെതിരെ ഈ തെരഞ്ഞെടുപ്പിൽ വിശ്വാസികൾ നിലപാടെടുക്കും എന്ന് അദ്ദേഹം പറയുകയുണ്ടായി. കൂടാതെ കേരളത്തിൽ ഡാമുകൾ എല്ലാം ഒന്നിച്ച് തുറന്ന് വൻ വെള്ളപ്പൊക്കം വരുത്തി വക്കുകയും നൂറുകണക്കിന് പേരുടെ ജീവനും ആയിരക്കണക്കിന് വീടുകളും കോടികളുടെ നാശനഷ്ടങ്ങളും വരുത്തി വാക്കുകയും. ദുരിതത്തിൽ പെട്ടവർക്ക് വേണ്ട സഹായമോ നഷ്ടപരികരമോ കൊടുക്കുകയോ പുനരധിവസിപ്പിക്കുക യൊ ചെയ്യാത്ത സർക്കാരാണ് പിണറായി സര്ക്കാര് എന്ന് അദ്ദേഹം പറഞ്ഞു.


മീഡിയ ഐക്കൺ അവാർഡ് ജോമോൻ ജോസഫ് നു നൽകി ആദരിച്ചു. സോണിസ്‌ ഫിലിപ്പ് യോഗത്തി ൽ സ്വാഗതം പറഞ്ഞു , രാജു കല്ലുംപുറം. അജിമോൻ. ബിനു കുന്നന്താനം, കെ. സി.ഫിലിപ്, ബോബി പാറയിൽ, മുസ്തഫ കെഎം, ഷിജു പുന്നവേലി, റോബിൻ എബ്രഹാം, ഇബ്രാഹിം എബ്രഹാം ആ ദ് ഹം, ഷീജ നടരാജൻ, റോയ് ഏലിയാസ്, സജി വർഗീസ്, സിബി തോമസ്.
സന്തോഷ് മാത്യു എന്നിവർ ആശംസ അർപ്പിച്ചു ജെയിംസ് കുര്യൻ നന്ദി പറഞ്ഞു.