റിഫ സെൻട്രൽ മർകസ് സമിതി രൂപീകരിച്ചു

മനാമ: വിദ്യാഭ്യാസ വൈജ്ഞാനിക രംഗത്ത് കേരളത്തിലും കേരളത്തിന് പുറത്തും വിപ്ലവകരമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന മർകസു സഖാഫത്തി സുന്നിയ്യയുടെ പ്രചരണ പ്രവർത്തനങ്ങൾക്ക് കരുത്തു പകരാൻ മർകസ് ബഹ്‌റൈൻ ചാപ്റ്ററിനു കീഴിൽ റിഫ സെൻട്രൽ മർകസ് സമിതി രൂപീകരിച്ചു.
റഫ മദ്രസാ ഹാളിൽ ചേർന്ന യോഗത്തിൽ മർകസ് ബഹ്‌റൈൻ ചാപ്റ്റർ സപ്പോർട്ട് സമിതി കൺവീനർ ഷംസുദ്ദീൻ സുഹ്‌രി അധ്യക്ഷത വഹിച്ചു.ഐസിഎഫ് നാഷണൽ എഡ്യൂക്കേഷണൽ സെക്രട്ടറി റഫീഖ് ലത്വീഫി ഉദ്‌ഘാടനം ചെയ്തു.

മർകസിൻ്റെ പ്രവർത്തനങ്ങളെ കുറിച്ചും അതിനൂതനമായ രീതിയിൽ മർകസ് വിഭാവനം ചെയ്തു കൊണ്ടിരിക്കുന്ന നോളജ്‌ സിറ്റി പോലെയുള്ള സംരംഭങ്ങളെ കുറിച്ചും ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ വി പി കെ അബൂബക്കർ ഹാജി വിശദീകരിച്ചു.റഫ സെൻട്രൽ മർകസ് സമിതിയെ പ്രഖ്യാപിച്ചു കൊണ്ട് ജനറൽ കൺവീനർ അബ്ദുൽ ഹകീം സഖാഫി കിനാലൂർ സംസാരിച്ചു.ഫൈസൽ ഏറാമല സ്വാഗതവും ഇർഷാദ് ആറാട്ടുപുഴ നന്ദിയും പറഞ്ഞു.സപ്പോർട്ട് സമിതി ചെയർമാൻ സുലൈമാൻ ഹാജി,സെൻട്രൽ സെക്രട്ടറി ഫൈസൽ എറണാകുളം തുടങ്ങിയവർ സംബന്ധിച്ചു.

ഭാരവാഹികളായി അബ്ദുൽ സലാം മുസ്‌ലിയാർ (ചെയർമാൻ),ഫൈസൽ ഏറാമല(ജനറൽ കൺവീനർ),ഷംസുദ്ദീൻ സുഹ്‌രി(ഫിനാൻസ് കൺവീനർ). ഇബ്രാഹിം സഖാഫി,ഉമ്മർ ഹാജി (വൈസ് പ്രസിഡൻ്റുമാർ),സിദ്ദിഖ് ഹാജി,ആസിഫ് നന്തി (ജോയിൻ്റ് കൺവീനർമാർ) എന്നിവരെയും തിരഞ്ഞെടുത്തു.