മലർവാടി മഴവില്ല് മെഗാ ചിത്രരചന മത്സരം ഡിസംബർ 17ന്

jpg_20211211_102954_0000
മനാമ : മൂല്യബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട മലർവാടി കുട്ടികളിൽ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സർഗാത്മകതയും സാമൂഹികാവബോധവും വളർത്തിയെടുക്കാനുതകുന്നതിനാവശ്യമായ വൈജ്ഞാനിക കലാ കായിക വിനോദ പരിപാടികളാണ് കാലാകാലങ്ങളിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്നത്. കുട്ടികൾക്ക് കൂട്ടുചേരാനും അവധിക്കാലം ഉല്ലാസപ്രദമാക്കാനും വൈജ്ഞാനികവും രസകരവുമായ മത്സരങ്ങളും വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിക്കുന്നു. കളിമുറ്റം, കളിക്കളം, ബാലോത്സവം, വിജ്ഞാനോൽസവം, മലർവാടി കയ്യെഴുത്ത് മാഗസിൻ, മഴവില്ല് ചിത്രരചനാ മത്സരം, ഗ്രാന്റ് മാസ്റ്റർ ജി. എസ്‌. പ്രദീപ് നയിച്ച മലർവാടി മെഗാ ക്വിസ്, നാട്ടിലും മറുനാട്ടിലുമായി രക്ഷിതാക്കളോടൊപ്പം  മൂന്നര ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുത്ത മലർവാടി ലിറ്റിൽ സ്കോളർ എന്നിവ ഇതിനകം മലർവാടി നടത്തിയ ശ്രദ്ധേയമായ പരിപാടികളാണ്. 2021 ലെ മലർവാടി ലിറ്റിൽ സ്കോളർ എൽ. പി.  വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് ബഹ്‌റൈനിലുള്ള മത്സരാർത്ഥി ഹയ മറിയം ആയിരുന്നു.
ബഹ്‌റൈനിൽ ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻറെ കുട്ടികളുടെ വിഭാഗമായ മലർവാടി എല്ലാ വർഷവും പ്രവാസി വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന ‘മലർവാടി മഴവില്ല് മെഗാ ചിത്രരചനാമത്സരം’  പതിവുപോലെ ഈ വർഷവും ഏറെ പുതുമകളോടെ   ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി    ഡിസംബർ 17 ന് നടക്കും. മുൻവർഷങ്ങളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത ചിത്രരചന മത്സരം ഈ വർഷം കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാൻ zoom വെർച്വൽ പ്ലാറ്റ്ഫോമിൽ ഓൺലൈനായാണ് നടക്കുന്നത്. 2000 ത്തിലധികം പ്രവാസി വിദ്യാർഥികൾ മാറ്റുരക്കുന്ന മലർവാടി ഐമാക് മഴവില്ല് മെഗാ ചിത്രരചന മത്സരത്തിന് ഡിസംബർ 13 വരെയാണ്  രജിസ്ട്രേഷൻ. എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള  ബഹ്‌റൈനിൽ താമസിക്കുന്ന പ്രവാസി വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. കിഡ്‌സ്, സബ്ജൂനിയർ, ജൂനിയർ എന്നീ മൂന്ന് വിഭാഗങ്ങളായാണ് ചിത്ര രചന മത്സരം. ഓൺലൈൻ മത്സരത്തിൽ മികവ് തെളിയിക്കുന്ന മത്സരാർത്ഥികളുടെ ഫൈനൽ ചിത്രരചനാ മത്സരം ജനുവരിയിൽ നടക്കും. അതിലാണ് വിജയികളെ പ്രഖ്യാപിക്കുക. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾക്ക് പുറമെ ഒട്ടേറെ പ്രോത്സാഹന സമ്മാനങ്ങളും നൽകും.
ഡിസംബർ 17 ന് ഉച്ചക്ക് 2 .00 മണിക്ക് ബഹ്റൈനിലെ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ ഉദ്ഘാടനം ചെയ്യുന്ന മലർവാടി മഴവില്ല് മെഗാ ചിത്രരചനാ മത്സരം മലർവാടി ജി. സി. സി. കോഡിനേറ്റർ സാജിദ് ആറാട്ടുപുഴ നിയന്ത്രിക്കും.
ഫ്രന്റസ് ബഹ്‌റൈൻ ഓഡിറ്റോറിയത്തിൽ നടന്ന മലർവാടി മഴവില്ല് മെഗാ ചിത്രരചന പത്ര സമ്മേളനത്തിൽ  ഫ്രന്റസ് ബഹ്‌റൈൻ മീഡിയ കൺവീനർ പി. പി. ജാസിർ, ബഹ്‌റൈൻ മലർവാടി കോഡിനേറ്റർ സക്കീന അബ്ബാസ്, മലർവാടി മെഗാ ചിത്രരചന പ്രാഗ്രാം കൺവീനർ നൗമൽ റഹ്മാൻ,  മലർവാടി രക്ഷാധികാരി ജമാൽ ഇരിങ്ങൽ, വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി, അബ്ബാസ് മലയിൽ, ജമീല ഇബ്രാഹിം, സമീറ നൗഷാദ്, അസ്‌ലം വേളം, അബ്ദുൽ ജലീൽ എന്നിവർ പങ്കെടുത്തു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!