bahrainvartha-official-logo
Search
Close this search box.

വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​നം: ര​ണ്ടു ഘ​ട്ട​ങ്ങ​ളും വി​ജ​യ​ക​രം

jpg_20211209_121116_0000

മ​നാ​മ: വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​ന​ത്തി​ൻറെ ആ​ദ്യ ര​ണ്ടു​ ഘ​ട്ട​ങ്ങ​ൾ വി​ജ​യ​ക​ര​മെ​ന്ന്​ ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ റെഗു​ലേ​റ്റ​റി അ​​തോ​റി​റ്റി സി ഇ ഒ ജ​മാ​ൽ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ അ​ലാ​വി. മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്. 500ൽ ​അ​ധി​കം ജീ​വ​ന​ക്കാ​രു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ വ​രു​ന്ന ആ​ദ്യ​ഘ​ട്ടം ക​ഴി​ഞ്ഞ മേ​യി​ലും 50 മു​ത​ൽ 499 വ​രെ ജീ​വ​ന​ക്കാ​രു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ര​ണ്ടാം​ഘ​ട്ടം സെ​പ്​​റ്റം​ബ​റി​ലും ന​ട​പ്പാ​ക്കി.

ഒ​ന്നു മു​ത​ൽ 49 വ​രെ ജീ​വ​ന​ക്കാ​രു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ മൂ​ന്നാം​ഘ​ട്ട​ത്തി​ൽ അ​ടു​ത്ത ജ​നു​വ​രി ഒ​ന്നു​ മു​ത​ലും സം​വി​ധാ​നം ന​ട​പ്പാ​ക്ക​ണം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ല​ക്ഷ്യ​മി​ട്ട 100 ശ​ത​മാ​നം സ്ഥാ​പ​ന​ങ്ങ​ളും സം​വി​ധാ​ന​ത്തി​ൽ ചേ​ർ​ന്നു​ക​ഴി​ഞ്ഞു. 80 ശ​ത​മാ​ന​ത്തി​ല​ധി​കം സ്ഥാ​പ​ന​ങ്ങ​ളും ഇ​ല​ക്​​ട്രോ​ണി​ക്​ സം​വി​ധാ​ന​ത്തി​ലൂ​ടെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ന​ൽ​കാ​ൻ തു​ട​ങ്ങി.

ബ​ഹ്​​റൈ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ അം​ഗീ​ക​രി​ച്ച ബാ​ങ്കു​ക​ൾ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലെ അ​ക്കൗ​ണ്ട്​ വ​ഴി​യാ​ണ്​ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ന​ൽ​കേ​ണ്ട​ത്. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 87ശ​ത​മാ​ന​ത്തി​ല​ധി​കം സ്ഥാ​പ​ന​ങ്ങ​ൾ ഇ​തി​ന​കം സം​വി​ധാ​ന​ത്തി​ൻറെ ഭാ​ഗ​മാ​യി. 61 ശ​ത​മാ​നം സ്ഥാ​പ​ന​ങ്ങ​ളും ഇ​ല​ക്​​ട്രോ​ണി​ക്​ രീ​തി​യി​ൽ ശ​മ്പ​ളം ന​ൽ​കാ​ൻ ആ​രം​ഭി​ച്ച​താ​യും സി ​ഇ ​ഒ പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!