ദേശീയ ദിനത്തിൽ ഫ്രൻറ്സ് ബഹ്റൈൻ ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നു

FRIENDS SOCIAL

മനാമ:

അമ്പതാമത് ദേശീയ ദിനം ആഘോഷിക്കുന്ന ബഹ്റൈനിലെയും എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്ന ഇന്ത്യയുടെയും സ്വാതന്ത്ര്യാഘോഷത്തോടനുബന്ധിച്ച് ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ ഇന്ത്യ @ 75, ബഹ്റൈൻ @ 50 ദേശീയ ദിനാഘോഷം വൈവിധ്യമാർന്ന കലാ കായിക പരിപാടികളോടെ സംഘടിപ്പിക്കുന്നു.

ഡിസംബർ 16 ന് ബഹ്റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻറെ സിഞ്ചിലുള്ള ഫ്രൻ്റ്സ് ബാഡ്മിൻറൺ കോർട്ടിൽ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ബഹ്റൈനിലെ പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന ബാഡ്മിൻറൺ ടൂർണമെൻറ്, കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് ഫ്രൻ്റ്സ് ഓഡിറ്റോറിയത്തിൽ ഒരുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്, ബഹ്റൈനിലെയും ഇന്ത്യയിലെയും പ്രമുഖരും സാമൂഹിക സാംസ്കാരിക നേതാക്കളും പങ്കെടുക്കുന്ന ദേശീയ ദിനാഘോഷ സംഗമം, വിവിധ കലാപരിപാടികൾ, സെൽഫി കോർണറുകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ബഹ്റൈനിലെയും ഇന്ത്യയിലെയും ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്.

രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന മെഡിക്കൽ ക്യാമ്പിൽ ക്രിയാറ്റിനിൻ, എസ്.ജി.പി.റ്റി, റാൻഡം ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, എസ്. ജി. ഒ. റ്റി, യൂറിക്കാസിഡ്, ട്രിഗ്ലിസീഡ്സ് എന്നിവയുടെ സൗജന്യ പരിശോധനയും വിദഗ്ദ ഡോക്ടർമാരുടെ സേവനവും ലഭ്യമായിരിക്കും എന്ന് ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ ഇറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!