bahrainvartha-official-logo
Search
Close this search box.

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ റി​ഫ കാ​മ്പ​സി​ൽ ബ​ഹു​ഭാ​ഷ വാ​രം ആ​ഘോ​ഷി​ച്ചു

1325526-rifa-school_11zon

മ​നാ​മ:

ഇ​ന്ത്യ​ൻ സ്​​കൂ​ൾ റി​ഫ കാ​മ്പ​സ് പ്രാ​ദേ​ശി​ക സം​സ്​​കാ​ര​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും നി​ല​നി​ർ​ത്താ​നു​മാ​യി ബ​ഹു​ഭാ​ഷ പ്ര​വ​ർ​ത്ത​ന വാ​രം ആ​ഘോ​ഷി​ച്ചു. ഭാ​ഷാ​പ​ഠ​നം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി പ്രാ​ദേ​ശി​ക ഭാ​ഷ​ക​ൾ സ്‌​കൂ​ളി​ലെ അ​ക്കാ​ദ​മി​ക് സി​ല​ബ​സി​െൻറ ഭാ​ഗ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ഡ, ഉ​ർ​ദു, ഗു​ജ​റാ​ത്തി, സം​സ്‌​കൃ​തം, പ​ഞ്ചാ​ബി, തെ​ലു​ങ്ക്, ഫ്ര​ഞ്ച് എ​ന്നി​വ​യാ​ണ് പ്രൈ​മ​റി ക്ലാ​സു​ക​ൾ​ക്കു​ള്ള ഭാ​ഷ​ക​ൾ. രാ​ജ്യ​ത്തിത്തൻറെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സം​സ്​​കാ​ര​ങ്ങ​ൾ, പ്രാ​ദേ​ശി​ക ഭാ​ഷ​ക​ൾ എ​ന്നി​വ​യു​ടെ ആ​ഘോ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ആ​വേ​ശ​മാ​യി.

രാ​ജ്യ​ത്തി​ൻറെ വി​വി​ധ കോ​ണു​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന വ​ർ​ണാ​ഭ​മാ​യ പ​ര​മ്പ​രാ​ഗ​ത വ​സ്​​ത്ര​ങ്ങ​ൾ, പ്രാ​ദേ​ശി​ക സം​ഗീ​തം, പ്രാ​ദേ​ശി​ക പാ​ച​ക​രീ​തി​ക​ൾ, ക​ല, ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​നം ആ​ക​ർ​ഷ​ക​മാ​യി. കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്‌​നാ​ട്, പ​ഞ്ചാ​ബ്, ആ​ന്ധ്രാ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്​​ട്ര, ഗു​ജ​റാ​ത്ത്, ഒ​ഡി​ഷ, ബി​ഹാ​ർ, രാ​ജ​സ്ഥാ​നി ശൈ​ലി​ക​ളി​ലെ വ​സ്ത്ര വൈ​വി​ധ്യ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു.

ബ​ഹു​ഭാ​ഷ സ​മൂ​ഹ​ങ്ങ​ളു​ടെ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ലും നി​ല​നി​ൽ​പ്പി​ലും പ്രാ​ദേ​ശി​ക ഭാ​ഷ​ക​ൾ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​െ​ന്ന​ന്നും മാ​തൃ​ഭാ​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന വൈ​ദ​ഗ്ധ്യ​വും വ്യ​ക്തി​പ​ര​വും സാ​മൂ​ഹി​ക​വും സാം​സ്​​കാ​രി​ക​വു​മാ​യ വ്യ​ക്തി​ത്വ​ത്തെ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ പ​റ​ഞ്ഞു. മാ​തൃ​ഭാ​ഷ പ​ഠി​ക്കു​ന്ന​ത് ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്താ​നും പു​തി​യ സം​സ്​​കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നും സ​ഹാ​യി​ക്കു​മെ​ന്ന്​ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ പ​റ​ഞ്ഞു. വി​വി​ധ സം​സ്‌​കാ​ര​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടാ​ൻ പ്രാ​ദേ​ശി​ക ഭാ​ഷ​ക​ൾ സ​ഹാ​യ​ക​ര​മാ​ണെ​ന്ന് സ്‌​കൂ​ൾ സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!