മനാമ: ബഹ്റൈെൻറ 50ാം ദേശീയ ദിനത്തോടനുബന്ധിച്ച് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ 36ാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ചെയർമാൻ ഷാഫി പാറക്കട്ട, ജനറൽ കൺവീനർ റഷീദ് ആറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ സ്ത്രീകളടക്കം നിരവധി ആളുകൾ രക്തദാനം നടത്തി. ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപറം, സൽമാനുൽ ഫാരിസ്, ഫ്രൻഡ്സ് ഭാരവാഹികളായ ജമാൽ നദ്വി, മജീദ്, പടവ് കുടുംബവേദി ഭാരവാഹികളായ സുനിൽ ബാബു, ഷംസു കൊച്ചിൻ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. കെ.എം.സി.സി പ്രസിഡൻറ് ഹബീബ് റഹ്മാൻ, സംസ്ഥാന സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ നേതൃത്വം നൽകി.