മനാമ: പവിഴ ദ്വീപിലെ കോഴിക്കോട്ടുകാരുടെ അംഗങ്ങൾക്കായുള്ള ഗോൾഡൻ പ്രിവിലേജ് ഹെൽത്ത് കാർഡ് വിതരണ ഉദ്‌ഘാടനം പ്രസിഡൻറ് കെ ജനാർദ്ദനന് നൽകിക്കൊണ്ട് അൽ ഹിലാൽ ഹോസ്പിറ്റലിൻറെ റീജനൽ മാനേജർ ആസിഫ് നിർവഹിച്ചു. അംഗങ്ങൾക്ക് മെമ്പർഷിപ്പ് സെക്രട്ടറി പ്രജി(34353639) യുമായി ബന്ധപ്പെട്ട് കാർഡ് കരസ്ഥമാക്കാവുന്നാതാണെന്ന് ഭാരവാഹികൾ അറിയിച്ചു. തൽക്കാലം അൽഹിലാലിൽ നിന്ന് ലഭിച്ച എസ്എംഎസ് ഇവരുടെ ഏതെങ്കിലും ശാഖയിൽ കാണിച്ചാൽ അംഗങ്ങൾക്ക് ചികിത്സാചെലവിൽ കിഴിവ് ലഭിക്കുന്നതാണ്. കുടുംബനാഥൻറെ കാർഡിൽ കുടുംബാംഗങ്ങൾക്ക് മുഴുവൻ ഈ സൗകര്യം ലഭ്യമാകും. എല്ലാതരം ചികിത്സയ്ക്കും 20 മുതൽ 50 ശതമാനംവരെ കിഴിവ് ലഭിക്കുന്നതാണ്.