മനാമ: കേരളത്തിൽ നിന്നും ബഹ്‌റൈനിൽ സന്ദർശനത്തിന് വരുന്ന പ്രഗത്ഭരായ കാർഡിയോളജി , പ്രമേഹം, ജനറൽ മെഡിസിൻ, ഇന്റെർണൽ മെഡിസിൻ വിഭാഗം വിദഗ്ദ്ധർ, ഏപ്രിൽ 13 ശനിയാഴ്ച വൈക്കീട്ട് 7:30 മുതൽ ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാറിൽ സംസാരിക്കുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് അസുഖ വിവരങ്ങൾ വ്യക്തിപരമായി ചർച്ച ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
ഡോ: സുരേഷ് കെ. (തിരുവനതപുരം എസ്.കെ. ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം തലവൻ), ജീവിതശൈലീ രോഗ വിദഗ്ദ്ധൻ ഡോ: പ്രതാപ് (ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിക്), ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റിയൂട്ട് പ്രൊഫസ്സറും, അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് തലവനുമായ ഡോ: രാമൻകുട്ടി, ഇന്റെർണൽ മെഡിസിൻ കൺസൾട്ടന്റ് ആയ ഡോ: പവിത്രൻ (പി.ആർ.എസ് ഹോസ്പിറ്റൽ തിരുവനന്തപുരം) എന്നിവരുടെ സൗജന്യ സേവനം ഏവരും പ്രയോജനപ്പെടുത്തണമെന്ന് ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്‍ണപിള്ള, ജനറൽ സെക്രട്ടറി എം.പി. രഘു എന്നിവർ അറിയിച്ചു.
അസുഖ വിവരങ്ങൾക്ക് ബന്ധപ്പെട്ട ഡോക്ടരെ കാണുവാൻ ആഗ്രഹിക്കുന്നവർ വൈസ് പ്രസിഡന്റ് പി.എൻ. മോഹൻരാജ് (39234535)ന്റെയോ, ചാരിറ്റി – നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ.ടി. സലിം (33750999)ന്റെയോ വാട്സ്ആപ് നമ്പറിൽ ഏത് വിഭാഗം ഡോക്ടറെയാണ് കാണേണ്ടതെന്ന് വ്യക്തമാക്കി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. സെമിനാറിൽ പ്രത്യേകം റെജിസ്ട്രേഷൻ ഇല്ലാതെ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്.