മനാമ: കെ പി സി സി വർക്കിംങ്ങ് പ്രസിഡന്റും ജനകീയനുമായ പി ടി തോമസ് എം എൽ എ യുടെ വിയോഗത്തിൽ കോൺഗ്രസ് നേതൃത്വത്തിന് ഏറെ നികത്താൻ കഴിയാത്ത നഷ്ടമാണന്നും
എക്കാലത്തും പ്രസ്ഥാനത്തിന്റെ അകത്തും പുറത്തുമുള്ള നേരായ നിലപാട് വെട്ടിതുറന്ന് പറയുന്ന അപൂർവ്വം നേതാക്കളിൽ ഏറെ ശ്രദ്ധേയനായിരുന്നു പി ടി തോമസ് എന്നും എഐസിസി യുടെ പ്രവാസ പോഷക സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അനുശോചന സന്ദേശത്തിൽ പ്രസിഡന്റ് മുഹമ്മത് മൻസൂറും ജനറൽ സെക്രട്ടറി ബഷീർ അമ്പലായിയും ഭരണ സമിതിയും പത്രകുറിപ്പിൽ അറിയിച്ചു.