പി ടി നിലപാടുകളിൽ ഉറച്ചു നിന്ന വ്യക്തിത്വം: കെഎംസിസി ബഹ്‌റൈൻ

jpg_20211222_213553_0000

മനാമ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരള പ്രദേശ് വർക്കിംഗ്‌ പ്രസിഡന്റും, തൃക്കാക്കര എം എൽ എ യുമായ പി ടി തോമസ് ന്റെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചിച്ചു.

തികഞ്ഞ മതേതര വാദിയും, നിലപാടുകളിൽ ഉറച്ചു നിന്ന് കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ നിപുണത കാണിച്ച, എതിരാളികൾക്ക് എന്നും പേടി സ്വപ്നമായിരുന്ന പി ടി തോമസ് ഓരോ വിഷയത്തെ പറ്റിയും പഠിച്ചു കൊണ്ടു തന്നെ അവതരിപ്പിച്ചിരുന്ന ഒരു നിയമസഭാ സമാജികനായിരുന്നു.
2016 മുതൽ തൃക്കാക്കര എം എൽ എ ആയിരുന്ന പി ടി അതിന് മുമ്പ് ഒരു പ്രാവശ്യം ഇടുക്കിയേ പ്രതിനിതീകരിച്ചു എം പി യും രണ്ടു പ്രാവശ്യം തൊടുപുഴയെ പ്രതിനിതീകരിച്ചു എം എൽ എ യുമായിരുന്നു.

ആദർഷങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പി ടി അർബുദ രോഗബാതിധാനായിട്ട് കൂടി പ്രവർത്തന രംഗത്ത് ഊർജസ്വലതയോടെ മുൻപന്തിയിലുണ്ടായിരുന്ന കോൺഗ്രസ് നേതാവായിരുന്നുവെന്ന് കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ ആക്ടിങ് ജനറൽ സെക്രട്ടറി കെ പി മുസ്തഫ എന്നിവർ അനുസ്മരിച്ചു.

മഹാ രാജാസ് കോളേജിൽ നിന്ന് കെ എസ് യുവിലൂടെ രാഷ്ട്രീയ പ്രവർത്തനതിന്നു തുടക്കം കുറിച്ച പി ടി യുടെ വിയോഗത്തിൽ പാർട്ടിക്കും കുടുംബത്തിനും മതേതര ജനാതിപത്യ കേരളത്തിനുമുണ്ടായ നഷ്ടം നികത്താനാവാത്തത് തന്നെയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
അവരുടെ ദുഃഖത്തിലും, വിഷമത്തിലും കെഎംസിസി ബഹ്‌റൈനും പങ്കു ചേരുന്നതായി നേതാക്കൾ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!