പി.ടി – പ്രകൃതിയെ സ്നേഹിച്ച രാഷ്ട്രീയ നേതാവ്: ഒഐസിസി ബഹ്റൈൻ

മനാമ: കെ പി സി സി വർക്കിങ് പ്രസിഡന്റ്‌ പി ടി തോമസ് എം എൽ എ യുടെ വിയോഗത്തിൽ ബഹ്‌റൈൻ ഒഐസിസി അനുശോചനം രേഖപ്പെടുത്തി. തൊടുപുഴ, തൃക്കാക്കര മണ്ഡലങ്ങളിൽ നിന്ന് എം എൽ എ യും, ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ നിന്ന് എം പി യും ആയി ജയിച്ചുവന്ന പി ടി തോമസ് പ്രകൃതി സംരക്ഷണം മുഖ്യ അജണ്ടയാക്കിയ നേതാവ് ആയിരുന്നു. പാർലമെന്റിലും, നിയമസഭയിലും മികച്ച സാമാജികൻ എന്ന പേര് സമ്പാദിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

പ്രതിസന്ധികളിൽ തളരാതെ,ഉറച്ച നിലപാടുകൾ എടുക്കാനും, ആരുടെ ഭാഗത്ത്‌ നിന്ന് സമ്മർദ്ദം ഉണ്ടായാലും, തരുമാനങ്ങളിൽ മാറ്റം വരുത്താത്ത നേതാവ് ആയിരുന്നു പി ടി തോമസ് എന്ന് ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ അനുസ്മരിച്ചു.