മനാമ:
മലബാർ സമരത്തിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് യൂത്ത് ഇന്ത്യ ബഹ്‌റൈൻ നടത്തുന്ന ‘മലബാർ ഫെസ്റ്റ് 2021’ ന്റെ
ഭാഗമായി ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു.
ചിത്രങ്ങൾ മലബാർ സമര ചരിത്രവുമായി ബന്ധപ്പെട്ടതായിരിക്കണം.
18 വയസ്സിനു മുകളിലുള്ള, ബഹ്‌റൈനിൽ ഉള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. നിങ്ങൾ വരച്ച ചിത്രങ്ങൾ ഡിസംബർ 29 നു മുൻപ് +973 3349 7724 എന്ന വാട്സ് ആപ്പ് നമ്പറിൽ അയക്കാവുന്നതാണ്.
തെരെഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. ഒപ്പം എക്‌സിബിഷനിൽ പ്രദർശിപ്പിക്കുകയും ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.