bahrainvartha-official-logo
Search
Close this search box.

കോ​വി​ഡ്​ സു​ര​ക്ഷ: ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ന്​ പ​ഞ്ച​ന​ക്ഷ​ത്ര പ​ദ​വി

1348598-bahrain-airport-new_11zon

മ​നാ​മ: കോ​വി​ഡ്​ പ്ര​തി​രോ​ധ, നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മി​ക​വി​ന്​ ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്​ പ​ഞ്ച​ന​ക്ഷ​ത്ര പ​ദ​വി ല​ഭി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ പാ​ലി​ക്കു​ന്ന കോ​വി​ഡ്​​ പ്രോ​​ട്ടോ​കോ​ളി​ലും സു​ര​ക്ഷ, ശു​ചീ​ക​ര​ണ രീ​തി​ക​ളി​ലും ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തു​ന്ന എ​യ​ർ​പോ​ർ​ട്ടാ​യാ​ണ്​ ബ​ഹ്​​റൈ​ൻ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കൂ​ടു​ത​ൽ ശു​ചി​ത്വ​മു​ള്ള ലോ​ക​ത്തെ ആ​ദ്യ അ​ഞ്ച്​ ശ​ത​മാ​നം എ​യ​​ർ​പോ​ർ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ലും ബ​ഹ്​​റൈ​ൻ വി​മാ​ന​ത്താ​വ​ളം ഇ​ടം​പി​ടി​ച്ചു. സ്​​​​കൈ​ട്രാ​ക്​​സ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ന​ട​ത്തി​യ പ​രി​​ശോ​ധ​ന​യി​ലാ​ണ്​ മി​ക​വ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ത്ത​ര​മൊ​രു നേ​ട്ടം അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന്​ വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ്​ ചു​മ​ത​ല​യു​ള്ള ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി ക​മ്പ​നി സി.​ഇ.​ഒ മു​ഹ​മ്മ​ദ്​ യൂ​സു​ഫ്​ അ​ൽ ബി​ൻ​ഫ​ലാ​ഹ്​ വ്യ​ക്​​ത​മാ​ക്കി. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ മെ​ച്ച​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​വു​മാ​യി കൂ​ടു​ത​ൽ മു​ന്നേ​റാ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!